PUDUKAD-NEWS-PUTHUKAD-NEWS

ഓട്ടോറിക്ഷയും പിക്കപ്പും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

വാടാനപ്പള്ളി :  ദേശീയപാത 66 ൽ ഏത്തായിയിൽ ഓട്ടോറിക്ഷയും പിക്കപ്പും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവർ മുല്ലശ്ശേരി സ്വദേശി പോൾസൺ (55) നെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷ യാത്രക്കാരായ രണ്ട് പേരെ ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്കായിരുന്നു അപകടം. അപകടത്തിൽ ഓട്ടോറിക്ഷയിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണാണ് പോൾസണ് പരിക്കേറ്റത്.

Spread the love
See also  കാഞ്ഞാണി സെന്ററിൽ വീണ്ടും അപകടം, മൂന്ന് പേർക്ക് പരിക്ക്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top