PUDUKAD-NEWS-PUTHUKAD-NEWS

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം : കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്.

ദേശീയപാതയി എടമുട്ടം പാലപ്പെട്ടിയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്. പടിഞ്ഞാറെ വളവിന് തെക്ക് ഭാഗത്താണ് അപകടമുണ്ടായത്. ഗുരുവായൂരിൽ നിന്നും എറണാകുളത്തേക്ക് പോയിരുന്ന ബസ്സും എതിരെ വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തെത്തുടർന്ന് നിയന്ത്രണം വിട്ട ബസ് സമീപത്തെ സ്‌കൂളിൻ്റെ മതിലിൽ ഇടിച്ചാണ് നിന്നത്. കാർ യാത്രക്കാരായ പെരിങ്ങോട്ടുകര സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരെ വലപ്പാട് മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Spread the love
See also  തൃത്തല്ലൂരിൽ ടയർ കടയിൽ തീപിടുത്തം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top