അരിമ്പൂർ : കിണറ്റിൽ കല്ലുകെട്ടി താഴ്‌ത്തിയ ചാക്കിൽ നിന്ന് എല്ലിൻ കഷ്ണങ്ങൾ കണ്ടെത്തി. അരിമ്പൂർ ന്യൂജനറേഷൻ റോഡിനടുത്തുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബാലനാണ് എല്ലിൻ കഷ്ണങ്ങൾ ലഭിച്ചത്.
വീടിനു പുറകിലുള്ള കിണറ്റിൽ വെള്ളം കോരുന്ന സമയത്ത് കിണറ്റിലേക്ക് മറ്റൊരു കയർ കാണുകയും, കയർ പൊക്കി കയറ്റിയപ്പോൾ പ്ലാസ്റ്റിക് ചാക്കിൽ കല്ല് കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയും തുടർന്ന് ചാക്കു വലിച്ച് കയറ്റി പരിശോധിച്ചപ്പോൾ ചാക്കിൽ 6 ഓളം ചെറിയ എല്ലിൻ കഷണങ്ങളും, സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്കാണ് സംഭവം ശ്രദ്ധയിൽ പെടുന്നത്. ഇതോടെ ആളകൾ പരിഭ്രാന്തരാവുകയും പോലീസിനെ അറിയിക്കുകയും ചെയ്തു. ഡിവൈഎസ്പിയുടെ നേത്യത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.


