PUDUKAD-NEWS-PUTHUKAD-NEWS

സൗജന്യ പൾസ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതിയും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും കംപാനിയോ കമ്പനിയും സംയുക്തമായി സംഘടിപ്പിക്കുന്ന 15 ദിവസം നീണ്ടു നിൽക്കുന്ന സൗജന്യ പൾസ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു.

ക്യാമ്പ് നഗരസഭ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു.

സമൂഹം ആവശ്യപ്പെടുന്ന ഏതൊരു കാര്യം ഏറ്റെടുത്താലും, അത് ഏറ്റെടുത്ത് എത്രകാലം കഴിഞ്ഞാലും, അത് ഏറ്റെടുത്തതിനേക്കാൾ തിളക്കത്തിൽ മുൻപോട്ട് കൊണ്ടുപോകുന്ന സേവാഭാരതിയുടെ പ്രവർത്തനത്തെ എത്ര പ്രശംസിച്ചാലും മതിവരില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനുദാഹരണമാണ് 18 വർഷം മുൻപ് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ താൻ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച
സേവാഭാരതിയുടെ കഞ്ഞി വിതരണം ഇന്നും തുടരുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സേവാഭാരതി പ്രസിഡൻ്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ചു.

ലയൺസ് ക്ലബ് ഡിസ്ട്രിക്ട് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണി മുഖ്യാതിഥിയായി.

കംപാനിയോ കമ്പനിയുടെ സ്റ്റാഫ് ജെനി പൾസ് തെറാപ്പി ക്യാമ്പിനെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.

സേവാഭാരതി സെക്രട്ടറി സായ്റാം സ്വാഗതവും എക്സിക്യൂട്ടീവ് അംഗം സൗമ്യ സംഗീത് നന്ദിയും പറഞ്ഞു.

റിയ, സേവാഭാരതി ട്രഷർ രവീന്ദ്രൻ, വാനപ്രസ്ഥാശ്രമം വൈസ് പ്രസിഡൻ്റ് ഹരികുമാർ തളിയക്കാട്ടിൽ, മെഡിക്കൽ കോർഡിനേറ്റർ ജഗദീഷ് പണിക്കവീട്ടിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഒ.എൻ. സുരേഷ്, രാജലക്ഷ്മി സുരേഷ് ബാബു, പ്രകാശൻ കൈമാപറമ്പിൽ, രക്ഷാധികാരി ശിവാനന്ദൻ, മെഡിസെൽ പ്രസിഡന്റ് മിനി സുരേഷ്, ടിന്റു, മോഹിത് എന്നിവർ നേതൃത്വം നൽകി.

Spread the love
See also  ഓൺലൈൻ ജോലിയുടെ പേരിൽ 17 ലക്ഷം രൂപയുടെ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top