ഇരിങ്ങാലക്കുട : മൈതാനം ഫ്രണ്ട്‌സ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ദേശീയ ആസൂത്രണ കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഭാരതീയ സേവ സമാജിന്റെ 2025 – 26 സാമൂഹ്യ സേവനത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച ജോസ് മാമ്പിള്ളിക്ക് സ്വീകരണം നൽകി.
ഓർമ്മ ഹാളിൽ നടന്ന ചടങ്ങിൽ റിട്ട. എയർഫോഴ്‌സ് ജൂനിയർ വാറണ്ട് ഓഫീസർ എ.കെ. ശശി അധ്യക്ഷത വഹിച്ചു.
റിട്ട. ഡിവൈഎസ്പി സി.പി. അശോകൻ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ സ്പോർട്സ് അധ്യാപകൻ കെ.വി. രമേശ്, എസ്ഐ കെ.ടി. പോളി, അഡ്വ. പി.ജെ. തോമസ്, കോച്ച് എൻ.എ. സുബ്രഹ്മണ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് ജോസ് മാമ്പിള്ളി മറുപടി പ്രസംഗവും നടത്തി.




