PUDUKAD-NEWS-PUTHUKAD-NEWS

എസ്എസ്എൽസി പരീക്ഷാഫലം വൈകില്ല; പ്രഖ്യാപനം മറ്റന്നാൾ തന്നെ

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 15ന് തന്നെ പ്രഖ്യാപിക്കും. ചീഫ് സെക്രട്ടറിയുടെ അനുമതി വാങ്ങി പൊതു വിദ്യാഭ്യാസ ഡയറക്ടറാകും പ്രഖ്യാപനം നടത്തുക. ഇന്നലെ നടന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യൂഐപി) യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
15 ന് തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്‌ടറും സമാന അഭിപ്രായം മുന്നോട്ടുവെച്ചിരുന്നു. ഇന്ന് നടക്കുന്ന പരീക്ഷ ബോർഡ് യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം അംഗീകരിക്കും. പ്രഖ്യാപനം വൈകിയാൽ പ്രവേശനം അടക്കം തുടർനടപടികളെ ബാധിക്കുമെന്ന് സംഘടനകൾ വ്യക്തമാക്കിയിരുന്നു.

Spread the love
See also  യുവാവിനെ കാണ്മാനില്ലെന്ന് പരാതി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top