PUDUKAD-NEWS-PUTHUKAD-NEWS

ഇരിങ്ങാലക്കുട നഗരസഭയുടെ ഡോഗ് ഷെൽട്ടർ പദ്ധതി മൂർക്കനാട് ആരംഭിക്കാൻ അനുവദിക്കില്ലെന്ന് തദ്ദേശവാസികൾ

ഇരിങ്ങാലക്കുട നഗരസഭയുടെ ഡോഗ് ഷെൽട്ടർ പദ്ധതി മൂർക്കനാട് ആരംഭിക്കാൻ അനുവദിക്കില്ലെന്ന് തദ്ദേശവാസികൾ; അടുത്ത ദിവസം തന്നെ നഗരസഭ അധികൃതർക്ക് നിവേദനം കൈമാറുമെന്ന് ജനകീയ സമിതി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ഡോഗ് ഷെൽട്ടർ പദ്ധതി വാർഡ് ഒന്നിൽ മൂർക്കനാട് വള്ളിക്കാഞ്ഞിരം പ്രദേശത്ത് ആരംഭിക്കാനുളള നീക്കത്തിനെതിരെ തദ്ദേശവാസികളുടെ പ്രതിഷേധം. വെള്ളക്കെട്ടിൻ്റെ പ്രധാന ഇടമായ സ്ഥലത്ത് ഡോഗ് ഷെൽട്ടർ ആരംഭിക്കാൻ അനുവദിക്കില്ലെന്ന് ജനകീയസമിതിയുടെ നേതൃത്വത്തിൽ നീരോലി ജനകൻ എന്ന വ്യക്തിയുടെ വസതിയിൽ ചേർന്ന യോഗം പ്രഖ്യാപച്ചു. ഇത് സംബന്ധിച്ച് യാതൊരു തലത്തിലുള്ള ആലോചനയും നേരത്തെ വാർഡ് നിവാസികളുമായി നടത്തിയിട്ടില്ല. ഷെൽട്ടർ ആരംഭിക്കുന്നത് പരിസര മലിനീകരണത്തിന് കാരണമാകുമെന്നും മലിനജലം ഒഴുകി കുടിവെള്ള പദ്ധതികളിലേക്ക് ഒഴുകുമെന്നും അമ്പത് മീറ്റർ ദൂരത്തിൽ ഉന്നതി പ്രവർത്തിക്കുന്നുണ്ടെന്നും കഴിഞ്ഞ വർഷം കനത്ത മഴയെ തുടർന്ന് പ്രദേശവാസികൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടി വന്നതാണെന്നും യോഗം ചൂണ്ടിക്കാട്ടി. സ്ത്രീകൾ അടക്കം അമ്പതോളം പേർ യോഗത്തിൽ പങ്കെടുത്തു. അടുത്ത ദിവസം തന്നെ പ്രദേശവാസികൾ ഒപ്പിട്ട നിവേദനം നഗരസഭ അധികൃതർക്ക് കൈമാറും. യോഗത്തിൽ ജനകീയ സമിതി സെക്രട്ടറി റെനിൽ പൊയ്യാറ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ വിഷ്ണു പ്രഭാകരൻ, കെ സി ഗിരീഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Spread the love
See also  ഭക്തിനിർഭരമായി പറപ്പൂക്കര വിശുദ്ധ ജോൺ നെപുംസിയാൻ ഫൊറോന പള്ളിയിലെ തിരുനാൾ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top