PUDUKAD-NEWS-PUTHUKAD-NEWS

സ്കൂൾ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസിന്റെ പിടിയിൽ.

കൊരട്ടി : വിദ്യാർഥികൾക്കും യുവാക്കൾക്കും മറ്റും വിൽപന നടത്താനായി സൂക്ഷിച്ച ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി അസദുൾ ഇസ്ലാം (28 വയസ്സ് ) എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
16-05-2026 തിയ്യതി വൈകീട്ട് 6 മണിയോടെ മുരിങ്ങൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് തൃശ്ശൂർ റൂറൽ പോലീസ് സംഘം ഇയാളെ ഹെറോയിനുമായി പിടികൂടിയത്.
പ്രതിക്കെതിരെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് (77 JJ ACT) കൂടി കൂട്ടിച്ചേർത്ത് കേസെടുത്തു. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. അസദുൾ ഇസ്ലാം 2025 വർഷത്തിൽ ചാലക്കുടി പോലീസ് സ്റ്റേഷനിൽ ഹെറോയിൻ വിൽപന നടത്തിയ ഒരു കേസിലെ പ്രതിയാണ്
കൊരട്ടി പോലീസ് സ്റ്റേഷൻ ഇന്‍സ്‌പെക്ടര്‍ ഹബീബുള്ള,ഡാൻസാഫ് ജി എസ് ഐ മാരായ സതീശൻ മടപ്പാട്ടിൽ ,മൂസ പി. എം , എ എസ് ഐ മാരായ റെജി എ.യു , ബിനു എം. ജെ , സി പി ഒ ശ്രീജിത് ഇ.വി , കൊരട്ടി സ്റ്റേഷൻ, പ്രൊബേഷണറി SI അരുൺ,GSI ജോയി,GASI ഷിജോ, സിനിയർ CPO മാരായ നിഖിലൻ , ആൻ്റണി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Spread the love
See also  നൂറുശതമാനം വിജയം നേടിയ ചേർപ്പ് സി.എൻ.എൻ ഗേൾസ് ഹൈസ്കൂളിൽ വിജയാഹ്ലാദം നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top