PUDUKAD-NEWS-PUTHUKAD-NEWS

67-ാം വയസ്സിൽ എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് കീഴടക്കി ഇരിങ്ങാലക്കുട നഗരസഭ മുൻ കൗൺസിലർ നസീമ കുഞ്ഞുമോൻ

ഇരിങ്ങാലക്കുട : 67-ാം വയസ്സിൽ കഠിന പ്രയത്നത്തിലൂടെ തൻ്റെ ചിരകാല അഭിലാഷമായ ഏവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് കീഴടക്കിയിരിക്കുകയാണ് ഇരിങ്ങാലക്കുട നഗരസഭ മുൻ കൗൺസിലർ നസീമ കുഞ്ഞുമോൻ.

കരുവന്നൂർ വലിയപാലത്തിന് സമീപം മൂർക്കനാട് ബണ്ട് റോഡിൽ ഉള്ളുവളപ്പിൽ കുഞ്ഞുമോൻ്റെ ഭാര്യയാണ് സജീവ പൊതുപ്രവർത്തക കൂടിയായ നസീമ കുഞ്ഞുമോൻ.

2020ൽ മൂർക്കനാട് 1-ാം വാർഡിൽ നിന്നാണ് നസീമ കുഞ്ഞുമോൻ ജയിച്ച് കൗൺസിലർ ആകുന്നത്. അതിനും മുമ്പ് ആലുവക്കടുത്ത് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.

മെയ് 2 മുതൽ 10 ദിവസം കൊണ്ട് 65 കിലോമീറ്റർ ദുർഘട പാതകൾ പിന്നിട്ടും മൈനസ് ഡിഗ്രിയിലുള്ള പ്രതികൂല കാലാവസ്ഥ തരണം ചെയ്തുമാണ് നസീമ കുഞ്ഞുമോൻ ഉൾപ്പെടെയുള്ള 20 അംഗ വനിതാസംഘം എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി തങ്ങളുടെ സ്വപ്നം സാക്ഷാത്കരിച്ചത്.

നിരവധി ശാരീരിക ക്ഷമത പരിശീലനങ്ങൾക്കും ടെസ്റ്റുകൾക്കും ശേഷം ബംഗ്ലൂരിൽ നിന്ന് വിമാന മാർഗം നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തി, ബസ് മാർഗം കൽക്കത്തയിലും അവിടുന്ന് കുഞ്ഞൻ വിമാനത്തിൽ ലുക്ള എന്ന സ്ഥലത്തും എത്തിയ ശേഷമാണ് എവസ്റ്റ് കീഴടക്കാനുള്ള നടത്തം ആരംഭിക്കുന്നത്.

പരിശീലനം ലഭിച്ച ഗൈഡിൻ്റെ സഹായത്തിൽ ഓരോ ദിവസവും 10ഓളം കിലോമീറ്റർ കാൽനടയായി താണ്ടിയാണ് ഹിമാലയൻ പർവ്വതനിരകളുടെ ലക്ഷ്യത്തിലേക്ക് എത്തേണ്ടത്. കൽക്ക, ലുക്ല, ഫക്ഡിങ്, നാംചെ ബസാർ, ടെങ് ബൊച്ചേ, ഡെങ് ബൊച്ചേ, ലബുച്ചേ (4950m), ഗോരാക്ഷേപ് (5180m) എന്നീ സ്ഥലങ്ങൾ ഇടത്താവളങ്ങൾ ആക്കിയാണ് യാത്ര തുടർന്നത്.

വിവിധ മലകൾ ചുറ്റി അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത മലമുകളിലെ ഗ്രാമങ്ങളിലൂടെ ആദ്യ രണ്ടു മൂന്ന് ദിനങ്ങൾ പിന്നിട്ടു. ശേഷം ആൾത്താമസവും റോഡുമില്ലാത്ത അഗാധമായ കൊക്കയുടെ അരികിലൂടെ പേടിപ്പിക്കുന്ന ഒറ്റയടിപ്പാത താണ്ടിയും, ഓക്സിജനും, ആശുപത്രിയും, കടകളും ഒന്നുമില്ലാത്ത സ്ഥലങ്ങളിലൂടെ ജീവൻ പണയം വെച്ചുമാണ് 20 അംഗ വനിതാസംഘം 10-ാം ദിവസം എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പിലേക്ക് നടന്നു കയറിയത്.

See also  എടത്തിരുത്തിയിൽ യുവാവിനെ കു ത്തി കൊ ല പ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ..

നടത്തം തുടങ്ങിയ ദിനങ്ങളിൽ മൈനസ് 3 ഡിഗ്രി ആയിരുന്നു തണുപ്പെങ്കിൽ മുകളിലേക്ക് എത്തുംതോറും തണുപ്പ് കൂടി മൈനസ് 20 ഡിഗ്രിക്ക് മുകളിലെത്തിയിരുന്നു.

പ്രതികൂല കാലവസ്ഥയിൽ ശരീരവും മുഖവും ആകെ കറുത്തും വീണ്ടുകീറിയും വേദനിച്ചുമാണ് ഓരോ മലനിരകളും 7 വയസു മുതൽ 67 വയസു വരെയുള്ള പെൺകരുത്തുകൾ ചവിട്ടിക്കയറിയത്.

തൻ്റെ 67-ാം വയസ്സിൽ അങ്ങേയറ്റം സാഹസികവും സ്വപ്നതുല്യവുമായ ലക്ഷ്യത്തിൻ്റെ കൊടുമുടി കീഴക്കിയ സന്തോഷത്തിലാണ് നസീമ കുഞ്ഞുമോൻ.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top