തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വർണ വില ഉയർന്നു

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വർണ വില ഉയർന്നു

കേരളത്തില്‍ സ്വര്‍ണവില ഓരോ ദിവസവും കുതിക്കുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വില ഉയരുന്നത്. സര്‍വകാല റെക്കോര്‍ഡ് വില മറികടന്ന് കുതിക്കുമോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 45 രൂപയും. ഇന്ത്യന്‍ രൂപ അല്‍പ്പം മെച്ചപ്പെട്ടതാണ് ഈ വിലയില്‍ നില്‍ക്കാന്‍ കാരണം. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 14660 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 117280 രൂപയാണ് നല്‍കേണ്ടത്. അതേസമയം, വെള്ളിയുടെ ഗ്രാം വില 285 എന്ന നിരക്കില്‍ തുടരുകയാണ്. പത്ത് ഗ്രാമിന് 2850 രൂപയും നല്‍കണം.ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12045 രൂപയാണ് വില. പവന് 96360 രൂപയും. 14 കാരറ്റ് ഗ്രാമിന് 9380 രൂപയും പവന് 75040 രൂപയും നല്‍കണം. 9 കാരറ്റ് ഗ്രാമിന് 6045 രൂപയും പവന് 48360 രൂപയുമാണ് നല്‍കേണ്ടത്.

Spread the love
See also  കെഎസ്ആർടിസി സെൻ്ററുകളിലെ താത്കാലികനിയമനങ്ങൾ മരവിപ്പിച്ചു; ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ നിന്നുള്ള നാല് പ്രിയദർശിനി സർവീസുകൾ മുടങ്ങി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top