ഡി.ഐ.ജി ഓഫീസിന്റെ മൂക്കില്‍തുമ്പിലുള്ള ഇരട്ടച്ചിറ ക്ഷേത്രത്തില്‍ ഉള്‍പ്പെടെ നഗരത്തിലെ മൂന്ന് ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ പ്രതി ഒടുവില്‍ കുടുങ്ങി.അസം ദിബ്രഗാർ സ്വദേശി മഹേഷിനെയാണ് (19) സിറ്റി പൊലീസ് സാഗോക്ക് സ്‌ക്വാഡും എ.സി.പിയുടെ സ്‌ക്വാഡും ചേർന്ന് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.
ഇരട്ടച്ചിറയ്ക്കു പുറമെ കുളശ്ശേരി ഹനുമാൻ ക്ഷേത്രത്തിലും മാരിയമ്മൻ കോവിലിലുമാണ് മഹേഷ് മോഷണം നടത്തിയത്. ഫെബ്രുവരി 12നായിരുന്നു ഇരട്ടച്ചിറ ക്ഷേത്രത്തില്‍ മോഷണത്തിന് ശ്രമിച്ചത്. ഇരട്ടച്ചിറയില്‍ ഭണ്ഡാരവും ഓഫീസും കുത്തിത്തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. അന്നേദിവസം തന്നെ നഗരത്തിലെ മാരിയമ്മൻ കോവിലിന്റെ നാല് ഭണ്ഡാരം തകർത്ത് 15000 രൂപ കവർന്നിരുന്നു. ഈ മോഷണങ്ങള്‍ക്ക് ശേഷം മൂന്നുമാസം കഴിഞ്ഞ് ഈ മാസം 21നായിരുന്നു കുളശ്ശേരി ക്ഷേത്രത്തില്‍ നിന്നും 11,000 രൂപയും പതിനായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണും കവർന്നത്.
സിറ്റി പൊലീസ് കമ്മിഷണർ നകുല്‍ ആർ.ദേശ്മുഖിന്റെ നിർദ്ദേശാനുസരണം എ.സി.പി: എം.ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഈസ്റ്റ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കിരണ്‍ സി.നായർ, എസ്.ഐമാരായ അനുശ്രുതി, റെജിൻരാജ്, സി.പി.ഒമാരായ ധനേഷ് അജ്മല്‍, സൂരജ് എന്നിവരും സാഗോക്ക് സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ: പി.കെ.പഴനിസ്വാമി, സീനിയർ സി.പി.ഒമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ എന്നിവരും എ.സി.പിയുടെ സ്‌ക്വാഡിലെ സി.പി.ഒമാരായ ഹരീഷ്, ദീപക് എന്നിവരും ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.




