wATCH vIDEO
തൃശൂർ: അഖില കേരള ശാസ്താംപ്പാട്ട് കലാകാര സംഘം സംസ്ഥാന സമ്മേളനം മണത്തല ദേവാശാൻ നഗർ തൃശൂർ എൻ.എസ്.എസ് (N S S) ഓഡിറ്റോറിയത്തിൽ വെച്ച് ഭംഗിയായി നടന്നു. ചടങ്ങിൽ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ഇ. രമേശൻ അധ്യക്ഷത വഹിച്ചു.
തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വെച്ച്, ആവണങ്ങാട്ട് കളരി നൽകുന്ന ഈ വർഷത്തെ ‘അയ്യപ്പജ്യോതി പുരസ്കാരവും’, മണത്തല ദേവാശാൻ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ‘തത്വമസി പുരസ്കാരവും’ ഡെപ്യൂട്ടി മേയർ ജേതാക്കൾക്ക് സമർപ്പിച്ചു.
ക്ഷേത്ര വാദ്യ കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ, തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി പി. രാധാകൃഷ്ണൻ, സംസ്ഥാന രക്ഷാധികാരി വേണു ആശാൻ എന്നിവർ സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി ജനാർദ്ദനൻ മണത്തല ചടങ്ങിൽ സ്വാഗതം ആശംസിക്കുകയും, പുതിയ സെക്രട്ടറി സന്ദീപ് നെടുമ്പാൾ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
പുതിയ ഭാരവാഹികൾ:
സമ്മേളനത്തിൽ സംഘടനയുടെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു:
- പ്രസിഡണ്ട്: ഇ. രമേശൻ
- സെക്രട്ടറി: സന്ദീപ് നെടുമ്പാൾ
- ട്രഷറർ: ദിനേശൻ കൈനൂർ




