PUDUKAD-NEWS-PUTHUKAD-NEWS

ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധ സംഗമം നടത്തി

ഇരിങ്ങാലക്കുട : കേന്ദ്രസർക്കാരിന്റെ ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുവന്നൂരിലുള്ള ഭാരത് പെട്രോളിയം പെട്രോൾ പമ്പിനു മുൻപിൽ പ്രതിഷേധ സംഗമം നടത്തി.

മണ്ഡലം പ്രസിഡൻ്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു.

പ്രതിഷേധ സംഗമം ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.

രഘു കണ്ണാട്ട്, എ.കെ. വർഗ്ഗീസ്, കെ.ജി. ഗണേഷ് എന്നിവർ പ്രസംഗിച്ചു.

ബ്ലോക്ക് നേതാക്കളായ ബൈജു കുറ്റിക്കാടൻ, കെ.കെ. അബ്ദുള്ളക്കുട്ടി, റോയ് പൊറത്തൂക്കാരൻ, കെ.സി. ജെയിംസ്, നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ, കൗൺസിലർമാരായ ടി.എ. പോൾ, റെയ്ബി ജോബി എന്നിവർ പങ്കെടുത്തു.

Spread the love
See also  നവാഗതരെ വരവേറ്റ് വെങ്ങിണിശ്ശേരിയിലെ സാന്ത്വനം ബഡ്‌സ് സ്‌കൂളിൽ പ്രവേശനോത്സവം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top