PUDUKAD-NEWS-PUTHUKAD-NEWS

തൂഫാൻ ദ നാർക്കോ ഹണ്ട്- എം ഡി എം എ യുമായി ഒരാൾ ചാവക്കാട് പോലീസിൻെറ പിടിയിൽ

ചാവക്കാട് : തൂഫാൻ ദ നാർക്കോ ഹണ്ട്- എം ഡി എം എ യുമായി ഒരാൾ ചാവക്കാട് പോലീസിൻെറ പിടിയിൽ. 0.88 ഗ്രാം എം ഡി എം എ യുമായി ചാവക്കാട് സ്വദേശിയായ അമ്പലത്തുവീട്ടിൽ ആരിഫ് (28) നെയാണ് ചാവക്കാട് പോലീസ് പിടികൂടിയത്.
7.6.2026 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം വൈകീട്ട് ചാവക്കാട് പോലീസ് സ്റ്റേഷനിലെ പട്രോളിങ്ങ് സംഘം തൂഫാൻ ദ നാർക്കോ ഹണ്ട് ഓപ്പറേഷനുമായി ബന്ധപ്പെട്ടു നടത്തിയ വാഹന പരിശോധനയിലാണ് ചാവക്കാട് സിവിൽ സ്റ്റേഷനുമുന്നിൽ വച്ച് യുവാവിനെ 0.88 ഗ്രാം എം ഡി എം എ യുമായി പിടികൂടിയത്.
ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൻ. എസ് രാജീവിൻെറ നേതൃത്വത്തിലുണ്ടായിരുന്ന അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ എ.പി ആഷിഫ്, അബ്ദുൾ ബാസിത്, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ് വി നാഥ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത്, അരുൺ, വിഷ്ണു, രജിത്ത്, നിഖിൽ എന്നിവരാണ് ഉണ്ടായിരുന്നത്.

Spread the love
See also  പരിസ്ഥിതി വരാചരണത്തിന്റെ ഭാഗമായി വനിതാ സംഗമവും, ബോധവത്കരണ ക്ലാസ്സും നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top