PUDUKAD-NEWS-PUTHUKAD-NEWS

സൗജന്യ പള്‍സ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു

ഇരിങ്ങാലക്കുട : കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കംപാനിയോ കമ്പനിയുടെ സഹകരണത്തോടെ നടവരമ്പ് ആളൂക്കാരന്‍ ഡെന്നിയുടെ വസതിയില്‍ ആരംഭിച്ച സൗജന്യ പള്‍സ് തെറാപ്പി ക്യാമ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ലയണ്‍സ് ക്ലബ് മെഡിക്കല്‍ ക്യാമ്പ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു.

വേളൂക്കര പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാൻ ഉചിത സുരേഷ് മുഖ്യാതിഥിയായിരുന്നു.

ഷാജന്‍ ചക്കാലക്കല്‍ സ്വാഗതവും തോമസ് കോലങ്കണ്ണി നന്ദിയും പറഞ്ഞു.

ജൂൺ 24 വരെ രാവിലെ 8 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് ക്യാമ്പ് നടക്കുക.

Spread the love
See also  കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top