PUDUKAD-NEWS-PUTHUKAD-NEWS

മെറിറ്റ് ഡേ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : താണിശ്ശേരി ബൂത്ത് 35 കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ജുമൈലത്ത് നസീർ അധ്യക്ഷത വഹിച്ചു.

നഗരസഭ ചെയർമാൻ എം.പി. ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി.

എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബൂത്തിലെ ഇരുപതോളം വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.

ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ടി.വി. ചാർളി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ സുബീഷ് കാക്കനാടൻ, വി.ഡി. സൈമൺ, ഇ.ബി. അബ്ദുൽ സത്താർ, മുൻ ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് ടി.ബി. യൂസഫ് എന്നിവർ പ്രസംഗിച്ചു.

Spread the love
See also  തെങ്ങ് കടപുഴകി വീണ് ഓട്ടോറിക്ഷ തകർന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top