മറ്റത്തൂർ ചാഴിക്കാട് ഫർണീച്ചർ നിർമ്മാണ കമ്പനിയിൽ തീപിടുത്തം. തേവർമഠം പള്ളിപ്പുറത്ത് ശരവണൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് തീപിടുത്തം. ഇന്ന് രാവിലെയാണ് സംഭവം. കമ്പനിയിലെ നാല് മോട്ടോറുകളും അനുബന്ധ സാമഗ്രികളും മരത്തടികളും കത്തിനശിച്ചു.ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട് സർക്യൂട്ടാകാം തീ പിടുത്തത്തിന് കാരണമെന്ന് കരുതുന്നു.




