PUDUKAD-NEWS-PUTHUKAD-NEWS

അപകടത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ച കേസ്: മൂന്ന് വധശ്രമം അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി പ്രശാന്ത് പിടിയിൽ.

മാള : റോഡപകടത്തിൽപ്പെട്ട് വഴിയരികിൽ സൂക്ഷിച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസ്സിൽ നിരവധി ക്രിമിനൽക്കേസുകളിലെ പ്രതിയും സ്റ്റേഷൻ റൗഡിയുമായ മാള കുരുവിലശ്ശേരി സ്വദേശി വടാശ്ശേരി വീട്ടിൽ പ്രശാന്ത് (30) എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
09-06-2026 തിയ്യതി രാത്രിയിൽ പള്ളിപ്പുറം എസ് വളവിൽ വച്ച് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് റോഡ് സൈഡിൽ കയറ്റി വച്ചിരുന്ന പൊയ്യ ചെന്തുരുത്തി സ്വദേശി ദേവർക്കാട്ടിൽ വീട്ടിൽ അശ്വിൻ (23) എന്നയാളുടെ ഉടമസ്ഥതയിലുള്ള യൂണികോൺ മോട്ടോർസൈക്കിളാണ് പ്രതി പ്രശാന്ത് മോഷ്ടിച്ചത്.
പ്രശാന്ത് മാള, ചാലക്കുടി, കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമക്കേസുകളിലും, നാല് അടിപിടിക്കേസുകളിലും കണ്ണൂർ സെന്ട്രൽ ജയിലിൽ തടവിൽ കഴിയവേ മൊബൈൽ ഫോൺ ഉപയോഗിച്ച കേസ്സിലും അടക്കം ആകെ എട്ട് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
മാള പോലീസ് സ്റ്റേഷൻ എസ് ഐ അനിൽകുമാർ ഒ പി, ജി എ എസ് ഐ രമേശൻ, ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ ജെയ്സൺ ടി എ, സി പി ഒ മാരായ വിശാഖ്, ശ്രീജിത്ത്, അരുൺ ടി എ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  പിഴ അടച്ചില്ലെങ്കിൽ പണി പാളും! 'നെക്സ്റ്റ് ജനറേഷൻ ഇ-ചെലാൻ' ഉടൻ നിലവിൽ വരും.; ആർ.ടി.ഒ സേവനങ്ങൾ ഓട്ടോമാറ്റിക്കായി ബ്ലോക്കാകും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top