PUDUKAD-NEWS-PUTHUKAD-NEWS

വേൾഡ് മ്യൂസിക് ഡേ ; കോളെജ് ഗീതം “നിതാന്ത ശോഭിതം 2.0” പുനരാവിഷ്ക്കരിച്ച് സെൻ്റ് ജോസഫ്സ് കോളെജ്

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളെജിൽ “വേൾഡ് മ്യൂസിക് ഡേ”യോടനുബന്ധിച്ച് പൂർവ്വ വിദ്യാർഥിനി സംഘടനയും, കോളെജ് മ്യൂസിക് ക്ലബും സംയുക്തമായി കോളെജ് ഗീതം “നിതാന്ത ശോഭിതം 2.0” പുനരാവിഷ്കരിച്ചു.

കോളെജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.

1989ൽ കോളെജ് സിൽവർ ജൂബിലിയോടനുബന്ധിച്ച് മലയാളം വകുപ്പ് മേധാവി പ്രൊഫ. മറിയാമ്മ ഫിലിപ്പ് എഴുതി പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ കോളെജ് ഗീതമാണ് അത്യന്താധുനിക സാങ്കേതിക മികവിൽ വീണ്ടും ഇന്ന് രംഗത്തെത്തിച്ചത്.

അലുമിന അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം മായാലക്ഷ്മിയുടെ നേതൃത്വത്തിൽ വിദ്യാർഥിനികളും പൂർവ്വ വിദ്യാർഥിനികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച കോളെജ് ഗീതം പ്രൗഢമായി.

ചടങ്ങിൽ ഈ ഗാനത്തിന്റെ വരികളെഴുതിയ പ്രൊഫ. മറിയാമ്മ ഫിലിപ്പിനെയും, ആ വരികളെ രംഗത്ത് എത്തിക്കാൻ അക്ഷീണ പരിശ്രമം നടത്തിയ മുൻ എംപി പ്രൊഫ. സാവിത്രി ലക്ഷമണനെയും ആദരിച്ചു.

പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഡോ. എലിസബത്ത് പോൾ കോളെജ് ഗീതത്തിന്റെ ചരിത്രത്തെ സംബന്ധിച്ച് വിവരണം നൽകി.

അലുമിന പ്രസിഡൻ്റ് ടെസി വർഗ്ഗീസ് സ്വാഗതവും മ്യൂസിക് ക്ലബ് കോർഡിനേറ്റർ മേരി ജിസ്ബി നന്ദിയും പറഞ്ഞു.

Spread the love
See also  പോസ്റ്റിൽ നിന്നും ഷോക്കേറ്റ് ലൈൻമാൻ മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top