സേവാഭാരതിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത് ആയിരത്തോളം പേർ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ കൊമ്പൊഴിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബിൻ്റെയും അമൃത ആശുപത്രിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ ചികിൽസകൾ തേടി എത്തിയത് ആയിരത്തോളം പേർ. ടൗൺ ഹാളിൽ നടന്ന ക്യാമ്പ് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു . സേവാഭാരതി പ്രസിഡണ്ട് നളിൻ ബാബു അധ്യക്ഷത വഹിച്ചു. സ്വാമി അമോഘാമൃത ചൈതന്യ , ആർ എസ്എസ് ഉത്തര പ്രാന്ത കാര്യവാഹ് പി എൻ ഈശ്വർജി , ക്യാമ്പ് കോർഡിനേറ്റർ ജോൺസൻ കോലങ്കണ്ണി, ഡോ ബിന്ദു രാംദാസ് , എം ഡി ജയൻ ,ജഗദീഷ് പണിക്കവീട്ടിൽ, ഹരികുമാർ തളിയക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു . രാവിലെ 9 മുതൽ 2.30 വരെ നീണ്ടു നിന്ന ക്യാമ്പിന് 35 ഓളം ഡോക്ടർമാർ നേതൃത്വം നൽകി.




