കാട്ടൂർ : സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചു വെച്ച് വിൽപ്പന നടത്തിവന്നയാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. എടതിരിഞ്ഞി ചെട്ടിയാൽ സ്വദേശി തൊപ്പിയിൽ വീട്ടിൽ ഷിഹാബ് (42) എന്നയാളാണ് പോലീസിന്റെ പിടിയിലായത്.
2026 ജൂൺ 24 ബുധനാഴ്ച രാവിലെ 08.30 മണിയോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടൂരിൽ നടത്തിയ പരിശോധനയിലാണ് 142 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ COTPA Act ന് (The Cigarettes and Other Tobacco Products Act) പുറമെ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്ന ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പും (Sec. 77 of Juvenile Justice Act) ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കാട്ടൂർ പോലീസ് സ്റ്റേഷൻ എസ് ഐ ബാബു ജർജ്ജ്, ജി എസ് ഐ സുധീർ, ജി എ എസ് ഐ ധനേഷ്, മിനി, എസ് സി പി ഒ മുഹമ്മദ് ഷൗക്കർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



