PUDUKAD-NEWS-PUTHUKAD-NEWS

വലപ്പാട് ഗ്രാമ പഞ്ചായത്തിൽ തെങ്ങിൻതൈകൾ വിതരണം ചെയ്തു.

വലപ്പാട് ഗ്രാമപഞ്ചായത്തിൽ അത്യുൽപ്പാദന ശേഷിയുള്ള തെങ്ങിൻ തൈകൾ വിതരണം ചെയ്തു. കൃഷിവകുപ്പിൻ്റെ തെങ്ങ് കൃഷി വികസന പദ്ധതിയുടെ ഭാഗമായി ആണ് 50% സബ്‌സിഡിയോടുകൂടി WCT, DxT, കുള്ളൻ തെങ്ങിൻ തൈകൾ വിതരണം ചെയ്തത്. വലപ്പാട് കൃഷിഭവനിൽ വെച്ച് വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി കെ മോഹനൻ മാസ്‌റ്റർ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു.
വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗേളി ഷാജി അദ്ധ്യക്ഷത വഹിച്ചു. വലപ്പാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻറ്റിംങ് കമ്മിറ്റി ചെയർമാൻ പി.എസ് ഷജിത്ത് മെമ്പർമാരായ P.B കണ്ണൻ, ശോഭന ഷൺമുഖൻ, ജിതിൻ റാം, കൃഷി ഓഫീസർ ലക്ഷ്മി കെ മോഹൻ, കൃഷി ഉദ്യോഗസ്ഥർ, കർഷകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Spread the love
See also  പാറളം ഗ്രാമപഞ്ചായത്തിൽ കായിക താരങ്ങൾക്ക് പ്രതീക്ഷയേകി സ്വന്തം കളിസ്ഥലം വിപുലീകരിക്കാൻ ഒരുങ്ങുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top