PUDUKAD-NEWS-PUTHUKAD-NEWS

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഏങ്ങണ്ടിയൂർ യൂണിറ്റ് കൺവെൻഷനും നവാഗതർക്ക് സ്വീകരണവും സംഘടിപ്പിച്ചു.

ഏങ്ങണ്ടിയൂർ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഏങ്ങണ്ടിയൂർ യൂണിറ്റ് കൺവെൻഷനും നവാഗതർക്ക് സ്വീകരണവും സംഘടിപ്പിച്ചു. K.S.S.P.U ജില്ലാ പ്രസിഡന്റ് ഇ. വി ദശരഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗവും യൂണിറ്റ് പ്രസിഡന്റുമായ ട്ടി. സി റീത്ത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് പ്രെഫസർ എം. വി മധു നവാഗതരെ ആദരിച്ചു.
യൂണിറ്റ് സെക്രട്ടറി കെ. എസ് അജിതകുമാർ, ട്രഷറർ എം. ഡി ജോസ് മാസ്റ്റർ, ജോയിന്റ് സെക്രട്ടറി എ. ജെ ബെന്നി, ബ്ലോക്ക് സെക്രടറി ബി. എൻ ജയാനന്ദൻ, ട്രഷറർ എ. പി സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് വി. കെ സുരേഷ് ബാബു, ജോയിന്റ് സെക്രട്ടറി എ. കെ വൽസ, പി. കെ മുരളീധരൻ മാസ്റ്റർ, മോഹനൻ മംഗലത്ത് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് വിവിധ കലാപരിപാടികളും യൂണിയൻ അംഗങ്ങൾക്ക് തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി കുവ, തുളസി, കസ്തൂരി മഞ്ഞൾ, പപ്പായ എന്നിവയുടെ തൈകളുടെ വിതരണവും ഉണ്ടായിരുന്നു.

Spread the love
See also  ആളൂരിൽ പോലീസ് ജീപ്പ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top