PUDUKAD-NEWS-PUTHUKAD-NEWS

പി എം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഐ മാർച്ച്

പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുളള നീക്കത്തിൽ നിന്നും യുഡിഎഫ് സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രവർത്തകരുടെ മാർച്ച്

 

ഇരിങ്ങാലക്കുട : കേന്ദ്രസർക്കാരിൻ്റെ പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ മണ്ഡലം മണ്ഡലം കമ്മിറ്റിയുടെ വില്ലേജ് ഓഫീസ് മാർച്ച്. പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. മണ്ഡലം അസി: സെക്രട്ടറി അഡ്വ: പി.ജെ ജോബി, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, സെക്രട്ടേറിയറ്റ് അംഗം കെ.എസ് പ്രസാദ് എന്നിവർ സംസാരിച്ചു. സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.ജെ ബേബി, കെ.എസ് ബൈജു വി. ആർ രമേഷ്, എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി

Spread the love
See also  ബൈക്ക് അപകടത്തിൽ കരുവന്നൂർ, വല്ലച്ചിറ സ്വദേശികളായ യുവാക്കൾ മരിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top