കൂടപ്പുഴ ഭാഗത്തുനിന്ന് മേലൂർ ഭാഗത്തേക്ക് തടയണയിലൂടെ നടന്നു പോയ 58 വയസ്സ് ഉള്ള മേലൂർ ഒന്നാം വാർഡ് സ്വദേശി വെള്ളാച്ചേരി വീട്ടിൽ ഗിരിജൻ വി. ആണ് അപകടത്തിൽപ്പെട്ടത്. ശബ്ദം കേട്ട് കൂടപ്പുഴ അമ്പലത്തിലെ പൂജാരി പ്രദീപ് ശർമ്മ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ചാലക്കുടി ഫയർ സ്റ്റേഷൻ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ആർ കെ രമേശിന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സനൽ ജ്യോതിയുടെയും നേതൃത്വത്തിൽ കൂടപ്പുട തടയണയിൽ എത്തുകയും രക്ഷ പ്രവർത്തനം നടത്തുകയും ആളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തു.
ചാലക്കുടി പുഴയിൽ കൂടപ്പുഴ ആറാട്ടുകടവ് തടയണയിലൂടെ കൂടപ്പുഴയിൽ നിന്ന് മേലൂരിലേക്ക് നടന്നുപോകുന്നതിനിടയിലാണ് ഒഴുക്കിൽപ്പെട്ട് പുഴയിലേക്ക് ഒഴുകിപ്പോയത്. കുറച്ചു മുൻപ് മേലൂരിൽ നിന്ന് തടയണ വഴി ഇതിലൂടെ തന്നെയാണ് വന്നത്. കുറച്ചു സമയത്തിനകം മഴക്കാലമായതിനാൽ വെള്ളം ഉയരുകയും ഒഴുക്കിൽപ്പെടുകയും ആയിരുന്നു.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറും സ്‌കൂബ ഡൈവറുമായ അനിൽ മോഹനും , ഫയർ ആൻഡ് റെസ്ക് ഓഫീസറായ ദീപു ടി ഡിയും ചേർന്നാണ് പുഴയിൽ ഇറങ്ങി ആളെ സാഹസികമായി രക്ഷപ്പെടുത്തിയത്.
സേനാ അംഗങ്ങളായ ആദർശ് എസ് എ., റെജി എസ് വാര്യർ, അരുൺ കെ , അഖിൽ ആർ നായര് ,അരുൺ വി എൻ , സൂരജ് കുമാർ , വിൻസി ഡേവിസ്, സിവിൽ ഡിഫൻസ് അംഗം ജോമോൻ എസ്. എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഉണ്ടായിരുന്നു.



