PUDUKAD-NEWS-PUTHUKAD-NEWS

ഓസ്ട്രേലിയൻ എം.പി. ഡേവിഡ് ഹോഡ്ജറ്റ് ബിഷപ്പിനെ സന്ദർശിച്ചു

ഇരിങ്ങാലക്കുട : ഓസ്ട്രേലിയൻ എം.പി.യും മുൻ മന്ത്രിയും മേയറുമായിരുന്ന ഡേവിഡ് ഹോഡ്‌ജെറ്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടനെ സന്ദർശിച്ചു.

വിദ്യാഭ്യാസ രംഗത്ത് രണ്ട് രാജ്യങ്ങൾക്കും ഗുണപ്രദമാകും വിധമുള്ള പുരോഗതിക്കായി പാർലിമെൻ്റിൽ ഇടപെടൽ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയൻ മെൽബൺ രൂപത മുൻ ബിഷപ്പ് ബോസ്കോ പുത്തൂരുമായും അദ്ദേഹം ചർച്ച നടത്തി.

ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി, സിഎഫ്ഐ ലോ കോളെജ് മാനേജർ പി.ജെ. മാത്യു, തിരക്കഥാകൃത്ത് സിബി കെ. തോമസ് എന്നിവരും സന്നിഹിതരായിരുന്നു.

ബിഷപ്പിന് ഫീസ്റ്റ് ആശംസകളും എം.പി. നേർന്നു.

Spread the love
See also  കയ്പമംഗലം പന്ത്രണ്ടിൽ ഡീസൽ കയറ്റിവന്ന മിനി ടാങ്കർ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top