സ്കൂൾ വിട്ട് സഹപാഠികളോടൊപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്ന 15 വയസുള്ള വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം കൊറ്റംകുളങ്ങര സ്വദേശി കുടിലിങ്ങൾ വീട്ടിൽ സുധൻ (65)നെയാണ് അറസ്റ്റ് ചെയ്തത്.
കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മതിലകം പോലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.



