സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ നേരിട്ടുകാണുവാൻ എന്നു പറഞ്ഞു വിളിച്ചുവരുത്തി കബളിപ്പിച്ച് യുവാവിൻെറ 4 പവൻെറ സ്വർണ്ണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ.
പാവറട്ടി വെങ്കിടങ്ങ് സ്വദേശിനി എടക്കാട് വീട്ടിൽ ഹമിഷദാസ് (25) നെയാണ് പീച്ചി പോലീസ് അറസ്റ്റ് ചെയ്തത്.
ചേലക്കര സ്വദേശിയായ യുവാവിനെ ഇൻസ്റ്റഗ്രാം വഴി പരിചയപെട്ട യുവതി പീച്ചി ഡാമിൽവച്ച് നേരിട്ട് കാണാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയും പിന്നീട് ഡാമിൻെറ പാർക്കിങ്ങ് ഏരിയയിൽ വെച്ച് യുവാവിൻെറ കഴുത്തിൽ കിടക്കുന്ന 4 പവൻെറ സ്വർണമാല ഊരി ധരിക്കുകയും ഇത് എതിർത്ത യുവാവിനെ ബഹളംവച്ച് നാട്ടുകാരെ കൂട്ടുമെന്ന് ഭീഷണിപെടുത്തി യുവാവിൻെറ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും കൈവശപെടുത്തി മുങ്ങുകയായിരുന്നു.



