നാലമ്പല ദർശനത്തിനായി തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ഒരുക്കങ്ങൾ പൂർത്തിയായി.

നാലമ്പല ദർശനത്തിനായി തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ഒരുക്കങ്ങൾ പൂർത്തിയായി.

തൃപ്രയാർ: രാമായണ മാസത്തിലെ നാലമ്പല ദർശനത്തിനായി ഭക്ത ജനങ്ങളെ
വരവേൽക്കാൻ തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ഒരുക്കങ്ങൾ പൂർത്തിയായി. ഭക്തർക്കായി വിപുലമായ ക്രമീകരണങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡിന്റെയും, വിവിധ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ട് പൂർത്തിയാക്കി. ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാനും, തിരക്ക് നിയന്ത്രിക്കാനും വിപുലമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ സേവനങ്ങൾ ക്ഷേത്രത്തിൽ ഉണ്ടാകും. റോഡിൽ നിന്ന് ആരംഭിക്കുന്ന പ്രത്യേക പന്തലുകളിൽ ബാരിക്കേടുകൾ വരി നിൽക്കുന്ന ഭക്തർക്ക് വിശ്രമിക്കാനുള്ള പ്രത്യേക ഇരിപ്പിടങ്ങളും ദേവസ്വത്തിന്റെ ഭാഗത്തു നിന്നും തയ്യാറാക്കിയിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ വഴിപാട് കൌണ്ടറുകളുടെ എണ്ണം വർധിപ്പിച്ചു കർക്കിടക മാസത്തിൽ ദിവസവും പുലർച്ചെ 3.30 മണിക്ക് നട തുറക്കും. പരിസരം ബ്ലീച്ചിങ് പൗഡർ ഇടുകയും ഫോഗിങ് നടത്തി ശുചീകരിച്ചു. ‌ക്യൂബ ടീമിന്റെയും, ഫയ ഫോഴ്സി ന്റെയും സേവനം 24 മണിക്കൂറും ലഭ്യമാക്കും. ക്ഷേത്രത്തിനകത്തും പുറത്തും ആവശ്യമായ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഭക്ത ജനങ്ങളുടെ അറിവിലേക്കായി അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള cctv ക്യാമറകൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്, ക്ഷേത്രത്തിൽ എത്തിച്ചേരുന്ന ഭക്ത ജനങ്ങൾക്ക് ചുക്ക് വെള്ളം ക്ഷേത്രത്തിനകത്തും, ചുക്കുകാപ്പി ക്ഷേത്രത്തിനു പുറത്തും നൽകുന്നുണ്ട്. ക്ഷേത്രത്തിൽ അണിമംഗലം രാമൻ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ മുറജപം കർക്കിടക മാസത്തിൽ നടത്തി വരുന്നുണ്ട്.

Spread the love
See also  തൃശൂർ നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾ നടത്തുന്നതിന് കേരള ഹൈക്കോടതി കർശന വിലക്ക് ഏർപ്പെടുത്തി..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top