PUDUKAD-NEWS-PUTHUKAD-NEWS

വാഹനാപകടത്തിൽ പരുക്കേറ്റ വിദ്യാർഥി മരിച്ചു.

കഴിഞ്ഞ ദിവസം ശ്രീനാരായണപുരം ആലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരണപ്പെട്ടു. പനങ്ങാട് അഞ്ചാംപരത്തി സ്വദേശി കാട്ടുപറമ്പിൽ കബീറിൻ്റെ മകൻ റംസാൻ (14) ആണ് മരിച്ചത്. പിതാവ് കബീറും ഇതേ അപകടത്തിൽ മരണപ്പെട്ടിരുന്നു.
പനങ്ങാട് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് റംസാൻ. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. പിതാവുമായി കൊടുങ്ങല്ലൂരിലേക്ക് സ്കൂട്ടറിൽ പോകവേ എതിരെവന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന റംസാൻ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

Spread the love
See also  ഐടിയു ബാങ്ക്‌ പ്രതിസന്ധി. നിക്ഷേപകർ പ്രക്ഷോഭത്തിലേക്ക്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top