തളിക്കുളം : വികസിത് ഭാരത് ഗ്യാരൻ്റി ഫോർ റോസ്‌കർ ആൻ്റ് അജീവിക മിഷൻ ( ഗ്രാമീൺ) VB-G RAM G പദ്ധതിയെ കുറിച്ച് ജനപ്രതിനിധികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെയും കില യുടെയും നേതൃത്വത്തിൽ ജില്ല – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കായി ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി രഞ്ജില ഗിരി ഉദ്ഘാടനം ചെയ്തു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. വിനു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.എം നൗഷാദ്, സ്‌റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ഷാമില സലീം, ഷോല മഹേഷ്, എം.എസ് ഭാസ്‌ക്കരൻ ,ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ഇർഷാദ് കെ. ചേറ്റുവ, രാജിഷ ശിവജി, ടി. പി സോമൻ, ഹസീന താജു,അജ്മൽ ഷെറീഫ് ,
സന്തോഷ് കേരാച്ചൻ ,താര ബാബു, .കെ.ബി സുധ, ഷൈന മുഹമ്മദ് ബി.ഡി.ഒ വി.എസ് റെജികുമാർ, ജോയിൻ്റ് ബി.ഡി. ഒ പി.പി സലാഹുദ്ദീൻ എന്നിവർ പ്രസംഗിച്ചു. പദ്ധതിയെ കുറിച്ച് വിവിധ വിഷയങ്ങളിൽ അന്തിക്കാട് ജോയിൻ്റ് ബി.ഡി. ഒ എ.വി സന്ദീപ് , ഏങ്ങണ്ടിയൂർ അസിസ്റ്റൻ്റ് സെക്രട്ടറി കെ.സി സാബിറ എന്നിവർ ക്ലാസുകൾ നടത്തി.



