PUDUKAD-NEWS-PUTHUKAD-NEWS

വീട്ടുമുറ്റത്ത് ഇരിക്കുമ്പോൾ പ്ലസ് ടു വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ ആക്രമണം; വളർത്തുനായയും ചത്തു. നാട്ടുകാർ ആശങ്കയിൽ.

തൃശ്ശൂർ അരിമ്പൂർ പഞ്ചായത്ത് പത്താം വാർഡിലെ മനക്കൊടി സ്റ്റുഡന്റ്സ് റോഡിൽ താമസിക്കുന്ന കിഴക്കൂട്ട് പ്രകാശന്റെ മകൾ പ്ലസ് ടു വിദ്യാർത്ഥിനിയായ വിദ്യാർത്ഥിനിയായ ആവണിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. വലത് കൈയിലും ഇടത് കാലിലും കടിയേറ്റ് പരിക്കേറ്റ വിദ്യാർത്ഥിനിയെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പേവിഷബാധ പ്രതിരോധ ചികിത്സയും കുത്തിവയ്പ്പുകളും നൽകി.
ആക്രമണത്തിനിടെ വീട്ടിലെ വളർത്തുനായയെയും തെരുവ് നായ കടിച്ചുകൊന്നതായി കുടുംബം അറിയിച്ചു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും അടിയന്തര നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Spread the love
See also  പിഴ അടച്ചില്ലെങ്കില്‍ റോഡിലിറങ്ങേണ്ട. കേന്ദ്ര മോട്ടോര്‍ വാഹനച്ചട്ടം (1989) പരിഷ്‌കരിച്ച് ഗതാഗത മന്ത്രാലയം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top