PUDUKAD-NEWS-PUTHUKAD-NEWS

വെള്ളപ്പാക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഗീത ഗോപി എം. എൽ. എ ,ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ സന്ദർശനം നടത്തി.

പഴുവിൽ  : ചാഴൂർ ഗ്രാമ പഞ്ചായത്ത്‌ 8-ാം വാർഡിലെ ഇഞ്ചമുടി മാട്ടുമ്മൽ പ്രദേശത്തെ വെള്ളപ്പാക്ക ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഗീത ഗോപി എം. എൽ. എ ,ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ സന്ദർശനം നടത്തി. വെള്ളക്കെട്ടിന് കാരണമാകുന്ന ചിറക്കൽ തോട്ടിലെ ചണ്ടികളും കുളവാഴകളും നീക്കം ചെയ്യുന്നതിന് മേജർ ഇറിഗേഷനോട് എം. എൽ. എ നിർദേശം നൽകി.
ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ,ജില്ലാ പഞ്ചായത്ത്‌ അംഗം കെ. പി സന്ദീപ്, തഹസിൽദാർ ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷില്ലി ജിജുമോൻ, വൈസ് പ്രസിഡന്റ്‌ ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജ്യോതിലക്ഷ്മി വസന്തൻ, റിൻസി നാസർ ,തുടങ്ങിവർ ഒപ്പമുണ്ടായിരുന്നു. ചിറക്കൽ ഇഞ്ചമുടി പ്രദേശങ്ങളിൽ തുടർച്ചയായുണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ഗീത ഗോപി എം.എൽ.എ പറഞ്ഞു.

Spread the love
See also  കാലവർഷ പെയ്ത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വലഞ്ഞ് ചേർപ്പ് ഗ്രാമപഞ്ചായത്തിൽ അമ്പതോളം കുടുംബങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top