ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഇനി കൃത്യമായ തത്സമയ കാലാവസ്ഥാ വിവരങ്ങൾ; 51 പുതിയ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ പ്രവർത്തനസജ്ജം

ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഇനി കൃത്യമായ തത്സമയ കാലാവസ്ഥാ വിവരങ്ങൾ; 51 പുതിയ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ പ്രവർത്തനസജ്ജം

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറും സംയുക്തമായി കേരളത്തിൽ 51 ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികൾ സ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി, സംസ്ഥാനത്തെ ദുരന്ത സാധ്യത നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനാണ് ഈ പദ്ധതി നടപ്പിലാക്കിയത്.

പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലാണ് ഈ വെതർ സ്റ്റേഷനുകൾ പ്രധാനമായും സ്ഥാപിച്ചിരിക്കുന്നത്. ദുരന്ത സാധ്യത കൂടിയ പ്രദേശങ്ങളും, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണ സംവിധാനങ്ങൾ കുറവുള്ള മേഖലകളുമാണ് ഇതിനായി തിരഞ്ഞെടുത്തത്. ഐഐറ്റി റോപറിന് കീഴിലുള്ള കൃഷിയുമായി ബന്ധപ്പെട്ട സെന്റർ ഫോർ എക്‌സെലെൻസ്‌ ഇൻ AI യുടെ നേതൃത്വത്തിലാണ് പദ്ധതി പൂർത്തീകരിച്ചത്.

Also Read:എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ ചത്ത പാമ്പിനെ കണ്ടെത്തി; യാത്രക്കാർ ഭയത്തിൽ

ഈ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ വഴി മഴ, കാറ്റ്, താപനില, ആർദ്രത തുടങ്ങിയ കാലാവസ്ഥാ വിവരങ്ങൾ തത്സമയം ലഭ്യമാകും. ഈ വിവരങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് സംവിധാനത്തിൽ ഉൾപ്പെടുത്തുകയും, സർക്കാരിന്റെ വിവിധ സംവിധാനങ്ങളിലേക്ക് കൈമാറുകയും ചെയ്യും. കൂടാതെ കേന്ദ്ര കാലാവസ്ഥ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ, പോലീസ്, ഫയർഫോഴ്സ് തുടങ്ങിയ രക്ഷാസേനകൾ എന്നിവർക്കും തത്സമയ വിവരങ്ങൾ ലഭ്യമാകും. സ്കൂളുകൾക്ക് ഈ ഡാറ്റ പഠന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താനും സാധിക്കും.

സംസ്ഥാനത്ത് നിലവിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 150-ഓളം ഓട്ടോമാറ്റിക് കാലാവസ്ഥ മാപിനികളും മഴ മാപിനികളും പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെ, കൃഷി മന്ത്രാലയത്തിന്റെ വിൻഡ്സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇത്തരം മാപിനികളുടെ ബൃഹത്തായ ഒരു ശൃംഖലയും തയ്യാറായി വരുന്നുണ്ട്. കൂടാതെ, വയനാട് ജില്ലയ്ക്കായി പ്രത്യേക ദുരന്ത സാധ്യത നിരീക്ഷണ സംവിധാനം സ്ഥാപിക്കാൻ സർക്കാർ ദുരന്ത പ്രതിരോധ നിധിയിൽ നിന്ന് പ്രത്യേക ഫണ്ട് അനുവദിച്ച് പുതിയ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

The post ദുരന്തങ്ങളെ പ്രതിരോധിക്കാൻ ഇനി കൃത്യമായ തത്സമയ കാലാവസ്ഥാ വിവരങ്ങൾ; 51 പുതിയ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ പ്രവർത്തനസജ്ജം appeared first on Express Kerala.

See also  ബീഹാർ ബോർഡ് പരീക്ഷ 2027; അന്തിമ രജിസ്ട്രേഷൻ വിൻഡോ തുറന്നു
Spread the love
Scroll to Top