ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തത് സാങ്കേതികപ്പിഴവ് മൂലം; വിശദീകരണവുമായി മെറ്റ

ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തത് സാങ്കേതികപ്പിഴവ് മൂലം; വിശദീകരണവുമായി മെറ്റ

തിരുവനന്തപുരം: വാർത്താ മാധ്യമങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ കൂട്ടത്തോടെ നീക്കം ചെയ്യപ്പെട്ട സംഭവത്തിൽ ഒടുവിൽ ഔദ്യോഗിക വിശദീകരണവുമായി ‘മെറ്റ’ രംഗത്ത്. പോസ്റ്റുകൾ നീക്കം ചെയ്തത് ആരുടെയും രാഷ്ട്രീയ നിർദേശപ്രകാരമല്ലെന്നും, മറിച്ച് കമ്പനിയുടെ എഐ സോഫ്റ്റ്‌വെയർ അപ്ഡേഷനിടെ സംഭവിച്ച സാങ്കേതികപ്പിഴവ് മാത്രമാണെന്നുമാണ് മെറ്റ വ്യക്തമാക്കിയത്. കേരളത്തിൽ മാത്രമല്ല രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ ഉള്ളടക്കങ്ങൾ തടയപ്പെട്ടിട്ടുണ്ടെന്ന് മെറ്റയുടെ ഇന്ത്യയിലെ നോഡൽ ഓഫീസർ കേരള പോലീസ് സൈബർ ഓപ്പറേഷൻ വിങിനെ അറിയിച്ചു.

സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായും നീക്കം ചെയ്യപ്പെട്ട എല്ലാ പോസ്റ്റുകളും ഇതിനോടകം പുനഃസ്ഥാപിച്ചതായും മെറ്റ ഔദ്യോഗികമായി അറിയിച്ചു. മാധ്യമങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും പോസ്റ്റുകൾ അപ്രത്യക്ഷമായത് വലിയ വിവാദങ്ങൾക്കും കടുത്ത രാഷ്ട്രീയ പോരിനും വഴിവെച്ചിരുന്നു. സർക്കാരാണ് ഇതിന് പിന്നിലെന്ന തരത്തിൽ പ്രതിപക്ഷം രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് കേരള പോലീസിന്റെ സൈബർ വിഭാഗം കമ്പനിയോട് വിശദീകരണം തേടുകയായിരുന്നു.

Also Read: ഓണാഘോഷവും പരീക്ഷയും ഒരുദിവസമോ? വിദ്യാര്‍ത്ഥികളുടെ ആശങ്കയ്ക്ക് വിരാമമിട്ട് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം

തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസും പൂർണ്ണമായി തള്ളിക്കളഞ്ഞു. രാഷ്ട്രീയ വിമർശനങ്ങൾ അടിച്ചമർത്താൻ സർക്കാർ ഒരിക്കലും ആവശ്യപ്പെടാറില്ലെന്ന് പൊലീസും വ്യക്തമാക്കി. വിഷയത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശനും രംഗത്തുണ്ടായിരുന്നു. വാർത്തകൾ നീക്കം ചെയ്യിക്കാൻ തനിക്ക് മെറ്റയിൽ യാതൊരു സ്വാധീനവുമില്ലെന്നും, തന്നെ അനുകൂലിച്ചും അഭിനന്ദിച്ചുമുള്ള പോസ്റ്റുകൾ പോലും ഇതുപോലെ അപ്രത്യക്ഷമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളി മേഖലയിലെ ഇടപെടലുകളെ അഭിനന്ദിച്ചുകൊണ്ടുള്ള തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ പ്രസംഗവും കെ.സി.ബി.സി.യുടെ പോസ്റ്റും ഇക്കൂട്ടത്തിൽ നീക്കം ചെയ്യപ്പെട്ടത് അദ്ദേഹം ഉദാഹരണമായി എടുത്തുപറഞ്ഞു.

The post ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തത് സാങ്കേതികപ്പിഴവ് മൂലം; വിശദീകരണവുമായി മെറ്റ appeared first on Express Kerala.

See also  അനുമോളുടെ പുതിയ വിശേഷം..! ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പിന്നിലെ രഹസ്യം തേടി ആരാധകർ
Spread the love
Scroll to Top