‘കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിലാണ്’: വിമർശിച്ച് AA റഹീം MP | AA Rahim MP

‘കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിലാണ്’: വിമർശിച്ച് AA റഹീം MP | AA Rahim MP

AA Rahim MP

തിരുവനന്തപുരം: ഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയ ഗീതമായ വന്ദേമാതരം പൂർണ്ണമായി ആലപിച്ച സംഭവത്തിൽ കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിച്ച് എ.എ റഹീം. കോൺഗ്രസിനെ എല്ലാക്കാലത്തും അലട്ടിയിട്ടുള്ള പ്രത്യയശാസ്ത്ര ശൂന്യതയുടെ തുടർച്ചയാണിതെന്നും, എ.ഐ.സി.സി ആസ്ഥാനത്ത് കസേരയിട്ടിരിക്കുന്നത് സംഘപരിവാറുകാരാണെന്നും റഹീം കുറ്റപ്പെടുത്തി.(AA Rahim MP Slams Congress Over Vande Mataram Recital At AICC Headquarters)

ഇത് അബദ്ധമാണെന്ന കോൺഗ്രസ് വിശദീകരണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കേരളം ഒഴികെ കോൺഗ്രസ് ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണ്ണമായി ആലപിച്ചത് ഇതിന് തെളിവാണെന്ന് ആരോപിച്ചു. കോൺഗ്രസ് മഹാത്മാ ഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും രവീന്ദ്രനാഥ ടാഗോറിനെയും പൂർണ്ണമായി മറന്നുപോയി എന്നും എ.എ റഹീം പറഞ്ഞു.

എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ വേളയിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. വന്ദേമാതരത്തിലെ ചില വരികൾ ഒഴിവാക്കി ആദ്യ ഭാഗം മാത്രം ആലപിക്കുകയെന്ന കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായാണ് മുഴുവൻ ഗാനവും പാടിത്തീർത്തത്. മല്ലികാർജുൻ ഖർഗെയും സോണിയാ ഗാന്ധിയും ഗായകരെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

Story Summary

AA Rahim MP strongly criticized the Congress party after the song Vande Mataram was recited in full during the Independence Day event at the AICC headquarters in New Delhi. Terming the incident as a clear proof of the party’s ideological bankruptcy, Rahim alleged that Sangh Parivar elements are currently steering decisions at the AICC headquarters.

Spread the love
See also  വരലക്ഷ്മി വ്രതം മുതൽ രക്ഷാബന്ധൻ വരെ; വിദ്യാർത്ഥികൾക്ക് തുടർച്ചയായി അവധി ദിവസങ്ങൾ
Scroll to Top