ഓണസദ്യയ്ക്ക് ഇലയിടാൻ ഇക്കുറി വൻ വില; അത്തം എത്തിയപ്പോൾ തന്നെ തൂശനിലയ്ക്ക് 6 രൂപ, തിരുവോണത്തിന് 10 കടക്കുമെന്ന് ആശങ്ക

ഓണസദ്യയ്ക്ക് ഇലയിടാൻ ഇക്കുറി വൻ വില; അത്തം എത്തിയപ്പോൾ തന്നെ തൂശനിലയ്ക്ക് 6 രൂപ, തിരുവോണത്തിന് 10 കടക്കുമെന്ന് ആശങ്ക

ണക്കാലം എത്താറായിട്ടില്ലെങ്കിലും അതിർത്തി കടന്ന് വാഴയിലകൾ കേരളത്തിലെത്തിത്തുടങ്ങി. ഇത്തവണ വിപണിയിൽ വാഴയിലയ്ക്ക് വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. അത്തം എത്തിയപ്പോൾ തന്നെ ഒരു തൂശനിലയുടെ വില 6 രൂപയിലെത്തിക്കഴിഞ്ഞു. തിരുവോണമാകുമ്പോൾ ഇത് 10 രൂപയ്ക്കു മുകളിൽ എത്തുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.

മലയാളികളുടെ ഓണസദ്യയ്ക്ക് ഇലയെത്തുന്നത് പ്രധാനമായും തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്. മുൻവർഷങ്ങളിൽ തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കോയമ്പത്തൂർ, കമ്പം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായിരുന്നു ഇലകൾ എത്തിയിരുന്നതെങ്കിൽ, ഇപ്പോൾ മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും ഇലകൾ എത്തുന്നുണ്ട്. കമ്പം ഭാഗത്തുനിന്ന് വൻതോതിൽ വാഴയിലകൾ വിദേശത്തേക്ക് കയറ്റിയയക്കുന്നതും, കേരളത്തിലെ കേറ്ററിങ് യൂണിറ്റുകൾക്ക് ഉയർന്ന വില നൽകി ഇലയെടുക്കാൻ അവിടുത്തെ മൊത്തവ്യാപാരികൾ തയ്യാറാകുന്നതും വിപണിയെ സ്വാധീനിക്കുന്നുണ്ട്.

Also Read:അച്ഛനെ വ്യാജ പോക്സോ കേസിൽ കുടുക്കി മകൾ; 18 മാസം ജയിലിൽ കിടന്ന പിതാവ് ഒടുവിൽ കുറ്റവിമുക്തൻ

തമിഴ്നാട്ടിൽ കനത്ത മഴയിൽ വാഴക്കൃഷി വ്യാപകമായി നശിച്ചതാണ് ഇലകളുടെ വരവ് കുറയാൻ കാരണമായത്. കേരളത്തിൽ നിന്ന് പെരുമ്പാവൂർ, പിറവം, തിരുവാണിയൂർ മേഖലകളിൽ നിന്ന് നാമമാത്രമായാണ് വാഴയിലകൾ വിപണിയിലെത്തുന്നത്. തമിഴ്നാട്ടിൽ നിന്ന് വരുന്ന നല്ല നിറവും വീതിയുമുള്ള ‘തേൻ വാഴയിലയ്ക്കാണ്’ വിപണിയിൽ ആവശ്യക്കാരും വിലയും കൂടുതൽ. സദ്യയ്ക്കായി പ്രധാനമായും ഞാലിപ്പൂവൻ വാഴയുടെ ഇലയാണ് ഉപയോഗിക്കുന്നത്. കൂടാതെ കണ്ണൻ, പാളയംകോടൻ ഇലകൾക്കും നല്ല ഡിമാൻഡുണ്ട്. ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നേരത്തെ തന്നെ ഓണാഘോഷങ്ങൾ ആരംഭിച്ചതിനാൽ ഇലയ്ക്ക് ആവശ്യക്കാരേറെയാണ്. കോട്ടയം ജില്ലയിൽ മാത്രം ഓണക്കാലത്ത് ലക്ഷക്കണക്കിന് ഇലകളാണ് ആവശ്യമായി വരുന്നത്.

എന്നാൽ അതിർത്തി കടന്നെത്തുന്ന ഇലകളുടെ ഗുണനിലവാരം വളരെ കുറവാണെന്നതും വ്യാപാരികൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. 10 ഇല വാങ്ങിയാൽ അതിൽ ആറെണ്ണം മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുന്നത്. ബാക്കി വരുന്നവ കീറിപ്പോയ അവസ്ഥയിലായിരിക്കും. നന്നായി തുടച്ചുവൃത്തിയാക്കി സദ്യ വിളമ്പാൻ നോക്കുമ്പോൾ പല ഇലകളും ഉപയോഗശൂന്യമായി മാറാറുണ്ട്. ഇലകളിൽ 60 മുതൽ 70 ശതമാനം വരയേ ഉപയോഗിക്കാൻ കഴിയൂ എന്നതിനാൽ, നിലവിലുള്ള 6 രൂപ വില എന്നത് പകുതിയോളം നഷ്ടം കണക്കാക്കുമ്പോൾ യഥാർത്ഥത്തിൽ 10 രൂപയ്ക്കു മുകളിലെത്തുകയാണ് ചെയ്യുന്നത്. കേരളത്തിലെ വിപണിയിലേക്ക് മാത്രം വാഴയില കൃഷി ചെയ്യുന്ന ഒട്ടേറെ കർഷകർ തമിഴ്‌നാട്ടിലുണ്ടെങ്കിലും, ദിവസേന എത്രത്തോളം ഇലകൾ അതിർത്തി കടന്നെത്തുന്നുവെന്നതിന് കൃത്യമായ കണക്കുകളില്ല.

See also  ‘മന്ത്രിമാരുടെ വളർത്തുനായ്ക്കൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ പോലും ഈ സ്കൂളുകളിലെ കുട്ടികൾക്ക് ലഭിക്കുന്നില്ല’: മഹാരാഷ്ട്ര സ്കൂൾ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജിത് ദിപ്കെ | Abhijeet Dipke

The post ഓണസദ്യയ്ക്ക് ഇലയിടാൻ ഇക്കുറി വൻ വില; അത്തം എത്തിയപ്പോൾ തന്നെ തൂശനിലയ്ക്ക് 6 രൂപ, തിരുവോണത്തിന് 10 കടക്കുമെന്ന് ആശങ്ക appeared first on Express Kerala.

Spread the love
Scroll to Top