ഓണക്കാലത്തെ യാത്രാദുരിതത്തിന് അറുതിയാകുന്നു; ബെംഗളൂരു – തിരുവനന്തപുരം റൂട്ടിൽ പുതിയ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

ഓണക്കാലത്തെ യാത്രാദുരിതത്തിന് അറുതിയാകുന്നു; ബെംഗളൂരു – തിരുവനന്തപുരം റൂട്ടിൽ പുതിയ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ

ണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്.എം.വി.ടി. ബെംഗളൂരു – തിരുവനന്തപുരം നോർത്ത് റൂട്ടിൽ പുതിയ ഓണം സ്പെഷ്യൽ ട്രെയിൻ (06569/70) അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു. മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ ശാസ്താംകോട്ട, മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നീ പ്രധാന സ്റ്റേഷനുകളിലും ഈ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

റെയിൽവേ ആദ്യഘട്ടത്തിൽ അനുവദിച്ച ഓണം സ്പെഷ്യൽ ട്രെയിനുകൾ യാത്രക്കാരുടെ ആവശ്യത്തിന് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് എം.പി. ശക്തമായ ആവശ്യം ഉന്നയിച്ചിരുന്നു. പാർലമെന്റ് സമ്മേളനത്തിനിടയിൽ റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ നേരിൽ കണ്ടാണ് കേരളത്തിലേക്കുള്ള യാത്രാസൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

Also Read:ഓണസദ്യയ്ക്ക് ഇലയിടാൻ ഇക്കുറി വൻ വില; അത്തം എത്തിയപ്പോൾ തന്നെ തൂശനിലയ്ക്ക് 6 രൂപ, തിരുവോണത്തിന് 10 കടക്കുമെന്ന് ആശങ്ക

തുടർന്നുള്ള ഇടപെടലുകളുടെ ഭാഗമായാണ് ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം നോർത്ത് വരെയുള്ള ഈ അധിക ഓണം സ്പെഷ്യൽ സർവീസ് ലഭ്യമാക്കാൻ കഴിഞ്ഞത്. കേരളത്തിലെ ഓണക്കാല യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനും, നാട്ടിലേക്ക് എത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കൂടുതൽ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് വരും ദിവസങ്ങളിലും കൂടുതൽ ഓണം സ്പെഷ്യൽ ട്രെയിനുകൾ അനുവദിപ്പിക്കുന്നതിനായി റെയിൽവേ മന്ത്രാലയത്തിലും റെയിൽവേ ബോർഡിലും ശക്തമായ ഇടപെടലുകൾ തുടരുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. വ്യക്തമാക്കി. ഓണക്കാലത്ത് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ മലയാളികൾക്കും സുഗമമായ യാത്രാസൗകര്യം ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post ഓണക്കാലത്തെ യാത്രാദുരിതത്തിന് അറുതിയാകുന്നു; ബെംഗളൂരു – തിരുവനന്തപുരം റൂട്ടിൽ പുതിയ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ appeared first on Express Kerala.

See also  ലോഞ്ചറുകൾ സജ്ജം, പക്ഷേ മിസൈലുകളില്ല!
Spread the love
Scroll to Top