
ഇടുക്കി: എഴുകുംവയലിൽ മാതാപിതാക്കളെ ദാരുണമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അജീഷിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നടപടികൾ ആരംഭിച്ചു. ബുധനാഴ്ച പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം. എഴുകുംവയൽ സ്വദേശികളായ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് മകന്റെ ക്രൂരതയ്ക്ക് ഇരയായത്.(Idukki Double Murder Case Son Ajeesh Police Custody Ezhukumvayal Incident)
കിടപ്പുമുറിയിൽ വെച്ച് വത്സമ്മയുടെ കഴുത്തിലും നെഞ്ചിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആന്റണിയുടെ വയറ്റിലും നെഞ്ചിലുമാണ് മാരകമായി കുത്തേറ്റത്. മാതാപിതാക്കളുടെ മരണം ഉറപ്പാക്കിയ ശേഷം, ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വിദേശത്തുള്ള ബന്ധുവിന് ഇയാൾ അയച്ചു കൊടുത്തതായും പോലീസ് കണ്ടെത്തി.
ലഹരിക്ക് അടിമയായ അജീഷ്, പണം നൽകാത്തതിലുള്ള വൈരാഗ്യം മൂലമാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. “ദൈവം വിളിച്ചതുകൊണ്ട് അച്ഛനെയും അമ്മയെയും സ്വർഗത്തിലേക്ക് അയച്ചു” എന്ന തരത്തിലുള്ള വിചിത്രമായ മൊഴിയാണ് ഇയാൾ പോലീസിന് നൽകിയത്.
Story Summary
Police will take Ajeesh into custody on Wednesday for the brutal murder of his parents, Antony and Valsamma, in Ezhukumvayal, Idukki. Ajeesh, who was addicted to drugs, allegedly committed the crime over financial issues and sent videos of the deceased to a relative. During interrogation, he gave a strange statement claiming he sent his parents to heaven upon a divine calling.




