ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ഹോണടിച്ച് ഉണർത്തി: ബോട്ട് ഓപ്പറേറ്റർക്ക് 5 ലക്ഷം രൂപ പിഴ ചുമത്തി നോർവേ | Boat Operator Fined

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ഹോണടിച്ച് ഉണർത്തി: ബോട്ട് ഓപ്പറേറ്റർക്ക് 5 ലക്ഷം രൂപ പിഴ ചുമത്തി നോർവേ | Boat Operator Fined

Boat Operator Fined

ഓസ്ലോ: ആർട്ടിക് മേഖലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ധ്രുവക്കരടിയെ ഷിപ്പിലെ ഫോഗ് ഹോൺ അടിച്ച് ഭയപ്പെടുത്തി ഉണർത്തിയ ബോട്ട് ഓപ്പറേറ്റർക്ക് കനത്ത പിഴ. 50,000 നോർവീജിയൻ ക്രോണറാണ് (ഏകദേശം 4.5 ലക്ഷം മുതൽ 5 ലക്ഷം ഇന്ത്യൻ രൂപ വരെ) നോർവീജിയൻ അധികൃതർ പിഴയായി ചുമത്തിയത്.(Boat Operator Fined 50000 NOK For Waking Sleeping Polar Bear In Norway)

ഉത്തര ധ്രുവത്തിൽ നിന്നും 620 മൈൽ അകലെയുള്ള നോർവേയുടെ അധീനതയിലുള്ള സ്വാൽബാർഡ് ദീപ് സമൂഹത്തിലെ ഫ്ജോർഡ് തീരത്തായിരുന്നു സംഭവം. ബോട്ടുമായി സഞ്ചരിക്കുകയായിരുന്ന സംഘം കരയിൽ ഉറങ്ങിക്കിടക്കുന്ന ധ്രുവക്കരടിയെ കാണുകയും, അത് ചലിക്കുന്നത് കാണാൻ വേണ്ടി ബോട്ടിന്റെ ഉച്ചത്തിലുള്ള ഫോഗ് ഹോൺ മുഴക്കുകയുമായിരുന്നു. ശബ്ദം കേട്ട് ഭയന്ന കരടി ഉണർന്ന് ഉടൻ തന്നെ അവിടെ നിന്നും ഓടിപ്പോയി.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സ്വാൽബാർഡ് ഗവർണർ ലാർസ് ഫൗസ് ബോട്ട് ഉടമയ്ക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയായിരുന്നു. “സ്വാൽബാർഡ് പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ധ്രുവക്കരടികളെ ശല്യം ചെയ്യുന്നതും അവയെ പിന്തുടരുന്നതും പൂർണ്ണമായും നിയമവിരുദ്ധമാണ്,” എന്ന് ഗവർണർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. കുറ്റം സമ്മതിച്ച ബോട്ട് ഓപ്പറേറ്റർ പിഴ തുക അടയ്ക്കാൻ സമ്മതിച്ചിട്ടുണ്ട്. 1972 മുതൽ സ്വാൽബാർഡിൽ ധ്രുവക്കരടികൾ സംരക്ഷിത വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. 2024-ൽ വാൽറസിന്റെ സമീപത്തേക്ക് അമിതമായി അടുത്തതിന് ഒരു വിനോദസഞ്ചാരിക്ക് 11,500 നോർവീജിയൻ ക്രോണർ പിഴ ചുമത്തിയിരുന്നു.

Story Summary

A boat operator in Svalbard, Norway, was fined 50,000 Norwegian kroner (around ₹5 lakh) for using a ship’s foghorn to wake up a sleeping polar bear. The blast startled the bear and forced it to flee, violating the Svalbard Environmental Protection Act, which strictly prohibits disturbing wildlife.

See also  എമിറേറ്റ്സിൽ ഗോളടിമേളം; ആധികാരിക ജയത്തോടെ പ്രീമിയർ ലീഗ് സീസണിന് തുടക്കമിട്ട് ആഴ്‌സനൽ
Spread the love
Scroll to Top