
തിരുവനന്തപുരം: ഇടതുപക്ഷം എതിർത്തതുകൊണ്ടാണ് സംസ്ഥാനത്ത് വന്ദേമാതരം പൂർണ്ണമായി പാടാത്തതെന്ന സി.പി.എം നേതാവ് എ.എ. റഹീമിന്റെ പ്രസ്താവനയിൽ മറുപടിയുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. റഹീം ഇത്തരത്തിൽ “തള്ള് തള്ളരുത്” എന്ന് അദ്ദേഹം പരിഹസിച്ചു.(K Muraleedharan Responds To AA Rahim On Vande Mataram Row)
വിവാദമായതുകൊണ്ടാണ് കേരളത്തിൽ വന്ദേമാതരം പാടാത്തതെന്നും ദേശീയ ഗാനം മാത്രമേ നിർബന്ധമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ ദേശീയ നേതൃത്വമാണ് ഔദ്യോഗിക നിലപാട് വ്യക്തമാക്കേണ്ടതെന്നും കെ. മുരളീധരൻ പറഞ്ഞു. മലപ്പുറത്ത് യു.ഡി.എഫ് മുഴുവൻ സീറ്റുകളിലും വിജയിച്ചതിൽ വി.ഡി. സതീശന്റെ പങ്ക് പരാമർശിക്കാതെ മൂന്ന് എം.എൽ.എമാർ പ്രസംഗിച്ച സംഭവത്തിലും മന്ത്രി പ്രതികരിച്ചു.
ഈ നേട്ടത്തിന്റെ ക്രെഡിറ്റിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പൊന്നാനി എം.എൽ.എ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കെ.പി.സി.സി അധ്യക്ഷനെ വൈകാതെ തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം സൂചന നൽകി.
Story Summary
Kerala Minister K. Muraleedharan responded to A.A. Rahim’s remarks on the Vande Mataram controversy, stating that central leadership should clarify position on full song renditions. He also addressed Congress organizational matters.




