സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് “ഫ്രീഡം വാക്ക്” സംഘടിപ്പിച്ച ഗവ. ജനറൽ ആശുപത്രി

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് “ഫ്രീഡം വാക്ക്” സംഘടിപ്പിച്ച ഗവ. ജനറൽ ആശുപത്രി

ഇരിങ്ങാലക്കുട : ഗവ. ജനറൽ ആശുപത്രിയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ആശുപത്രി ജീവനക്കാർ “ഫ്രീഡം വാക്ക്” സംഘടിപ്പിച്ചു.

തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.

ആർഎംഒ ഡോ. മഞ്ജു, ലേ സെക്രട്ടറി രാഗി, നഴ്സിംഗ് സുപ്രണ്ട് ലത, സ്റ്റാഫ്‌ വെൽഫയർ കൺവീനർ ഡോ. അരുൺ എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂൾ, കോളെജ് വിദ്യാർഥികൾ, ആശുപത്രി ജീവനക്കാർ എന്നിവർക്കായി സംഘടിപ്പിച്ച ക്വിസ്, ചിത്രരചന, ദേശഭക്തിഗാന മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനം നൽകി.

Spread the love
See also  പെരിങ്ങോട്ടുകരയിൽ ഗീത ഗോപി എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top