കേരളത്തിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് കോടികൾ; ബോക്സോഫിസിൽ വിസ്മയം തീർത്ത് സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’!

കേരളത്തിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് കോടികൾ; ബോക്സോഫിസിൽ വിസ്മയം തീർത്ത് സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’!

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കിയ ‘വിശ്വനാഥ് ആൻഡ് സൺസി’ന് കേരളത്തിൽ വമ്പൻ കുതിപ്പാണ് ലഭിക്കുന്നത്. വെറും രണ്ട് ദിവസംകൊണ്ട് 4.15 കോടി രൂപയാണ് ചിത്രം കേരളത്തിൽനിന്ന് മാത്രം നേടിയത്. ആദ്യദിനം 1.75 കോടിയും രണ്ടാംദിനം 2.4 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. ന്യൂ സൂര്യ ഫിലിംസ് ആണ് കേരളത്തിലെ തിയേറ്ററുകളിൽ ചിത്രം എത്തിച്ചിരിക്കുന്നത്. ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദർശനം തുടരുന്നത്.

മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്‌സ് ബാനറിൽ സൂര്യദേവര നാഗവംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റർടെയ്‌നറായ ചിത്രത്തിൽ ഒട്ടേറെ ചിരി മുഹൂർത്തങ്ങളും വൈകാരിക നിമിഷങ്ങളും ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സൂര്യ, മമിത ബൈജു, രാധിക ശരത്കുമാർ എന്നിവരുടെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. സൂര്യയെ വളരെ സ്റ്റൈലിഷായി അവതരിപ്പിച്ച ചിത്രത്തിൽ ‘മാഡി’ എന്ന കഥാപാത്രമായി കൈയടി നേടുന്ന പ്രകടനമാണ് മമിത കാഴ്ചവെച്ചത്. സഞ്ജയ് വിശ്വനാഥ് എന്ന നായക കഥാപാത്രമായി സൂര്യ എത്തിയപ്പോൾ രവീണ ടണ്ഠൻ, നാസർ, അനാർക്കലി മരക്കാർ, രാജീവ് മേനോൻ, കാളി വെങ്കട്ട്, ഭവാനി ശ്രീ, സുനിൽ റെഡ്ഡി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. കുടുംബപ്രേക്ഷകർക്കും സൂര്യ ആരാധകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണിത്.

Also Read:റിലീസിന് പിന്നാലെ കളക്ഷൻ വാരിക്കൂട്ടി ലോകേഷിന്റെ ‘ഡിസി’; ആഗോളതലത്തിൽ നേടിയത് 78 കോടി!

സംവിധായകൻ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലക്കി ഭാസ്‌കറി’ന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമാണിത്. നിമിഷ് രവിയുടെ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും ചിത്രത്തിന് മാറ്റുകൂട്ടുന്നു. നവീൻ നൂലി എഡിറ്റിംഗും ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പി.ആർ.ഒ. ശബരിയാണ്.

See also  വർദ്ധിപ്പിച്ച വീര്യത്തോടെ റഷ്യൻ ഇടപെടൽ! ആകാശപ്പോരിൽ തിരികെ വരാൻ ഇറാന് ഡ്രോൺ സപ്ലൈ

The post കേരളത്തിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് കോടികൾ; ബോക്സോഫിസിൽ വിസ്മയം തീർത്ത് സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’! appeared first on Express Kerala.

Spread the love
Scroll to Top