കാര്യവട്ടം ഗ്രീൻഫീൽഡിൽ റണ്ണൊഴുകും; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിനായി ആറ് പിച്ചുകൾ സജ്ജം

കാര്യവട്ടം ഗ്രീൻഫീൽഡിൽ റണ്ണൊഴുകും; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിനായി ആറ് പിച്ചുകൾ സജ്ജം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ) മൂന്നാം സീസണിന് ആതിഥേയത്വം വഹിക്കാൻ കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയം പൂർണ്ണ സജ്ജം. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ നടക്കുന്ന ടൂർണമെന്റിനായി ആറ് പിച്ചുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. മുൻ സീസണുകളെ അപേക്ഷിച്ച് കൂടുതൽ ആവേശകരവും റണ്ണൊഴുകുന്നതുമായ പോരാട്ടങ്ങൾക്കായിരിക്കും ഇത്തവണ സ്റ്റേഡിയം സാക്ഷ്യം വഹിക്കുകയെന്ന് ക്യൂറേറ്റർ എ.എം. ബിജു വ്യക്തമാക്കി.

കെ.സി.എല്ലിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര മത്സരങ്ങളും വരുന്നതിനാൽ രണ്ടര മാസത്തോളം മുൻപ് ആരംഭിച്ച ഒരു ജോലികളാണ് ഇപ്പോൾ അന്തിമഘട്ടത്തിലെത്തിയിരിക്കുന്നത്. ദിവസവും രണ്ട് മത്സരങ്ങൾ വീതമുള്ളതിനാൽ പിച്ചുകളുടെ ഗുണനിലവാരം ഉറപ്പാക്കാനാണ് കഴിഞ്ഞ തവണത്തെ അഞ്ചിൽ നിന്നും പിച്ചുകളുടെ എണ്ണം ആറായി ഉയർത്തിയത്. ഇതിനുപുറമേ മൂന്ന് പരിശീലന പിച്ചുകളും രണ്ട് ആസ്‌ട്രോ ടർഫ് വിക്കറ്റുകളും ഒരുക്കിയിട്ടുണ്ട്. കർണാടകയിലെ മാണ്ഡ്യയിൽ നിന്ന് പ്രത്യേകമായി എത്തിച്ച, പരുത്തിക്കൃഷിക്ക് അനുയോജ്യമായ പ്രത്യേക മണ്ണാണ് പിച്ചുകളുടെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് മികച്ച ബൗൺസും സ്ഥിരതയും നൽകും.

Also Read: ഹോക്കി ലോകകപ്പ്! വെയ്ൽസിനെ തകർത്ത് ഇന്ത്യയ്ക്ക് വിജയത്തുടക്കം; ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ തിളക്കം

മഴ വില്ലനായാൽ പോലും കളി മുടങ്ങാതിരിക്കാൻ അരമണിക്കൂറിനുള്ളിൽ വെള്ളം വാർന്നുപോകുന്ന അത്യാധുനിക ഡ്രെയിനേജ് സംവിധാനവും സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായി കേരള ക്രിക്കറ്റ് അസോസിയേഷന്റെ വിശ്വസ്തനായ ക്യൂറേറ്റർ എ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള ഇരുപത്തഞ്ചംഗ സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ബാറ്റും പന്തും തമ്മിലുള്ള കടുത്ത പോരാട്ടങ്ങളും കൂറ്റൻ സ്കോറുകളും കൊണ്ട് ട്വന്റി-20 ആവേശം വാനോളമുയർത്താൻ കാര്യവട്ടം ഒരുങ്ങിക്കഴിഞ്ഞു.

The post കാര്യവട്ടം ഗ്രീൻഫീൽഡിൽ റണ്ണൊഴുകും; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിനായി ആറ് പിച്ചുകൾ സജ്ജം appeared first on Express Kerala.

See also  “ഞങ്ങൾ നിങ്ങളുടെ വിദ്യാർത്ഥികൾ”; ഇറാൻ-ഇറാഖ് യുദ്ധകാലത്തെ വിരമിച്ച സെെനികരെ തേടിയെത്തിയ അപൂർവ്വ ആദരവ്!
Spread the love
Scroll to Top