ഇ.വി, സി.എൻ.ജി വാഹനങ്ങൾക്ക് 5 വർഷം അധിക കാലാവധി? വൻ ഇളവുകളുമായി കേന്ദ്ര മന്ത്രാലയം

ഇ.വി, സി.എൻ.ജി വാഹനങ്ങൾക്ക് 5 വർഷം അധിക കാലാവധി? വൻ ഇളവുകളുമായി കേന്ദ്ര മന്ത്രാലയം

രാജ്യത്ത് ഇലക്ട്രിക്, ബദൽ ഇന്ധന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക്, ഹൈഡ്രജൻ, സിഎൻജി വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ വാഹനങ്ങളെക്കാൾ അഞ്ച് വർഷം അധിക കാലാവധി നൽകാൻ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ഒരുങ്ങുന്നു. ഇതിനായി 1989-ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസിൽ ഭേദഗതി വരുത്താനുള്ള കരട് വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. ഇലക്ട്രിക് വാഹന ഉടമകൾക്കും കൊമേഴ്‌സ്യൽ ഫ്‌ളീറ്റ് ഓപ്പറേറ്റർമാർക്കും വാഹനം നിർമ്മിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന നിർദ്ദേശങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒന്നിലധികം സംസ്ഥാനങ്ങളിൽ സർവീസ് നടത്തുന്ന വാണിജ്യ വാഹനങ്ങൾക്കുള്ള നാഷണൽ പെർമിറ്റ് സംവിധാനം പൂർണ്ണമായും ഡിജിറ്റലാക്കാനും കേന്ദ്രം പദ്ധതിയിടുന്നു. പെർമിറ്റ് അപേക്ഷകളും അനുബന്ധ നടപടികളും ഓൺലൈനിലേക്ക് മാറ്റുന്നതോടെ പേപ്പർ വർക്കുകൾ ഒഴിവാക്കാനും സർവീസ് നടപടികൾ വേഗത്തിലാക്കാനും സാധിക്കും. ഇതോടെ ട്രാൻസ്പോർട്ട് രംഗത്തെ കടുത്ത ചുവപ്പുനാടകൾ ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: ദീർഘദൂര യാത്രക്കാർക്ക് വലിയ ആശ്വാസം! 24 കോച്ചുകളുള്ള 50 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി നിർമ്മിക്കാൻ റെയിൽവേ

കൂടാതെ ഓട്ടോമോട്ടീവ് ഘടക നിർമ്മാതാക്കൾക്കായി ട്രേഡ് സർട്ടിഫിക്കറ്റ് സംവിധാനം വിപുലീകരിക്കാനും ശുപാർശയുണ്ട്. നിലവിൽ വാഹന നിർമ്മാതാക്കൾക്കും ഡീലർമാർക്കും മാത്രം നൽകിയിരുന്ന ഈ സർട്ടിഫിക്കറ്റ് പാർട്സ് നിർമ്മാതാക്കൾക്ക് കൂടി നൽകുന്നതോടെ ഓട്ടോമൊബൈൽ ഭാഗങ്ങൾ പരിശോധിക്കുന്നതും കൊണ്ടുപോകുന്നതും കൂടുതൽ എളുപ്പമാകും. പൊതുജനങ്ങളുടെയും വ്യവസായ മേഖലയിലുള്ളവരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷമായിരിക്കും പുതിയ നിയമങ്ങൾ അന്തിമമായി നടപ്പിലാക്കുക.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

The post ഇ.വി, സി.എൻ.ജി വാഹനങ്ങൾക്ക് 5 വർഷം അധിക കാലാവധി? വൻ ഇളവുകളുമായി കേന്ദ്ര മന്ത്രാലയം appeared first on Express Kerala.

Spread the love
See also  ലോകത്തിൻ്റെ മേൽക്കൂര ! വെല്ലുവിളികളാൽ മനോഹരമായ പാമിർ പീഠഭൂമി | Pamir plateau
Scroll to Top