കേശദാനം യുവത്വത്തിന്റെ മഹത്തായ സംരംഭം : മന്ത്രി ഒ.ജെ. ജെനീഷ്

കേശദാനം യുവത്വത്തിന്റെ മഹത്തായ സംരംഭം : മന്ത്രി ഒ.ജെ. ജെനീഷ്

ഇരിങ്ങാലക്കുട : കേശദാനം യുവത്വത്തിന്റെ മഹത്തായ സംരംഭം ആണെന്ന് മന്ത്രി ഒ.ജെ. ജെനീഷ് പറഞ്ഞു.

കത്തീഡ്രൽ കെ.സി.വൈ.എം. റൂബി ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനിയും കാൻസർ രോഗികൾക്ക് ആവശ്യമായ കേശദാനത്തിന് പ്രോത്സാഹനം നൽകണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.

കത്തീഡ്രൽ വികാരി റവ. ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അനുഗ്രഹ പ്രഭാഷണം നടത്തി.

അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ, കെ.സി.വൈ.എം. രൂപത ഡയറക്ടർ റവ. ഫാ. അജോ പുളിക്കൻ, കത്തീഡ്രൽ ട്രസ്റ്റി ജോമി ചേറ്റുപുഴക്കാരൻ, ആനിമേറ്റർ ജോസ് മാമ്പിള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രമുഖ ഡാൻസ് ടീമുകൾ അവതരിപ്പിക്കുന്ന ‘മിറിയം 3.0’ നൃത്തവിസ്മയവും അരങ്ങേറി.

ശ്രേഷ്ഠ വ്യവസായ പുരസ്കാരം ജോസ് കോച്ചേരി & കത്രീന ജോസ് എന്നിവർക്കും, ഭാരത് സേവക് സമാജിന്റെ
2026 അവാർഡ് ജേതാവ് ജോസ് മാമ്പിള്ളിക്കും മൊമെന്റോ നൽകി മന്ത്രി ആദരിച്ചു.

വർക്കിങ് ഡയറക്ടർ റവ. ഫാ. ക്രിസ്റ്റോൺ കൈനാടത്തുപറമ്പിൽ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി.

കെ.സി.വൈ.എം. പ്രസിഡന്റ് ഡിജോ പള്ളൻ സ്വാഗതവും ജനറൽ കൺവീനർ ഗിഫ്റ്റ്സൺ ബിജു അക്കരക്കാരൻ നന്ദിയും പറഞ്ഞു.

വൈസ് പ്രസിഡന്റ് അനഹ ജാക്സൻ, സെക്രട്ടറി ആന്റണി മഞ്ഞളി, ജോയിന്റ് സെക്രട്ടറി അനറ്റ് മരിയ, ട്രഷറർ യേശുദാസ് മാമ്പിള്ളി എന്നിവർ നേതൃത്വം നൽകി.

Spread the love
See also  പെരിഞ്ചേരി തിരുവിതാംകുർ മഠം ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, ആനയൂട്ടും ഭക്തിനിർഭരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top