
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 14,205 രൂപയും, പവന് 680 രൂപ താഴ്ന്ന് 1,13,640 രൂപയുമാണ് ഇന്നത്തെ നിരക്കെന്ന് കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
ഇന്നലെ പവന് 400 രൂപയോളം വർധിച്ച് ഗ്രാമിന് 14,290 രൂപയിലും പവന് 1,14,290 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. സ്വർണത്തിന് പുറമെ സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇന്ന് 1 ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് വിപണിയിലെ വില.
The post സ്വർണ്ണപ്രേമികൾക്ക് ആശ്വാസം; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ നിരക്കുകളറിയാം! appeared first on Express Kerala.




