തമിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനം; എല്ലാ എം.എൽ.എമാർക്കും ഔദ്യോഗിക വാഹനം നൽകുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ്!

തമിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനം; എല്ലാ എം.എൽ.എമാർക്കും ഔദ്യോഗിക വാഹനം നൽകുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ്!

മിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ് രംഗത്തെത്തി. സംസ്ഥാനത്തെ എല്ലാ എം.എൽ.എമാർക്കും സർക്കാർ ചെലവിൽ ഔദ്യോഗിക വാഹനം നൽകുമെന്നാണ് നിയമസഭയിൽ അദ്ദേഹം പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ ആകെ 234 എം.എൽ.എമാരാണുള്ളത്.

സ്വന്തമായി കാർ ഇല്ലാത്തതിനാൽ മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും നേരിട്ടെത്താൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി വി.സി.കെ. എം.എൽ.എ ജ്യോതിമണി നടത്തിയ അഭ്യർത്ഥന മാനിച്ചാണ് മുഖ്യമന്ത്രിയുടെ ഈ സുപ്രധാന പ്രഖ്യാപനം. അഴിമതിയില്ലാത്ത ജനസേവനത്തിനാണ് സർക്കാർ ഇതിലൂടെ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:സിപിഎമ്മിനെതിരെ പുകമറ സൃഷ്ടിക്കാൻ ശ്രമം! മുഹമ്മദ് റിയാസിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഇഡി നീക്കം; ശക്തമായി പ്രതിരോധിക്കുമെന്ന് എം.വി. ഗോവിന്ദൻ!

നിലവിൽ എം.എൽ.എമാർക്ക് ഒരു ലക്ഷം രൂപയിൽ അധികം ശമ്പളവും, പ്രതിമാസം 75,000 രൂപ വാഹന അലവൻസും ലഭിക്കുന്നുണ്ട്. ഇതിൽ നിന്നാണ് ഡ്രൈവർക്കുള്ള ശമ്പളം നൽകേണ്ടിയിരുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനത്തിന് പിന്നാലെ ജ്യോതിമണി എം.എൽ.എയും ടി.വി.കെ. എം.എൽ.എ സിന്ധു പാട്ടുപാടി നന്ദി അറിയിക്കുകയും ചെയ്തു.

The post തമിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനം; എല്ലാ എം.എൽ.എമാർക്കും ഔദ്യോഗിക വാഹനം നൽകുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ്! appeared first on Express Kerala.

Spread the love
See also  മനുഷ്യനെ തളർത്താൻ അമേരിക്ക ഒപ്പുവെച്ച ആ മരണക്കരാർ ഏത്? പേരുപോലുമില്ലാതെ ഇന്ത്യയെ നിശബ്ദമായി ശ്വാസം മുട്ടിക്കുന്ന ആ അജ്ഞാത സസ്യം!
Scroll to Top