
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിൽ എസ്.എഫ്.ഐ അഖിലേന്ത്യാ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ച സംഭവത്തിന് പിന്നാലെ, എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കി. ഇൻ്റഗ്രേറ്റഡ് എം.എ ഇൻ കമ്പാരിറ്റീവ് ലിറ്ററേച്ചർ മൂന്നാം സെമസ്റ്റർ വിദ്യാർഥിയും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായ എം. അഭിനന്ദിനെയാണ് ക്യാമ്പസിൽ നിന്നും ഹോസ്റ്റലിൽ നിന്നും പുറത്താക്കിയത്.(Calicut University Expels SFI Leader Abhinand Over Aishi Ghosh Magazine Launch Protest)
വൈസ് ചാൻസലറുടെ ഉത്തരവിൻമേൽ വകുപ്പ് മേധാവിയാണ് നടപടിയെടുത്തത്. ഡിപ്പാർട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയന്റെ മാഗസിൻ പ്രകാശനത്തിന് ഇ.എം.എസ് സെമിനാർ കോംപ്ലക്സ് വിട്ടുനൽകാത്തതിനെ തുടർന്ന് വിദ്യാർഥികൾ വി.സിക്കെതിരെ പ്രതിഷേധിച്ചിരുന്നു. തുടർന്ന് വി.സി ഉൾപ്പെടെയുള്ളവരെ തടഞ്ഞുവെച്ചെന്ന് കാട്ടി രജിസ്ട്രാറുടെ പരാതിയിൽ അഭിനന്ദ് ഉൾപ്പെടെ നാല് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുക്കുകയും ചെയ്തു.
പ്രതികാര നടപടിയുമായി സർവകലാശാല രംഗത്തെത്തിയെന്ന് എസ്.എഫ്.ഐ ആരോപിച്ചു. നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയർത്തുമെന്നും അഭിനന്ദിനെ തിരിച്ചെടുക്കും വരെ ക്യാമ്പസിൽ പ്രക്ഷോഭം തുടരുമെന്നും എസ്.എഫ്.ഐ നേതൃത്വം വ്യക്തമാക്കി.
Story Summary
Calicut University expelled SFI Unit Secretary M. Abhinand from the campus and hostel after a protest erupted over denying a venue for the DSU magazine release featuring SFI leader Aishi Ghosh. The action followed an FIR lodged by the Registrar against students for protesting against the Vice-Chancellor.




