
കോട്ടയം: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം പാലാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം പ്രവർത്തനമാരംഭിച്ചു (Boby Chemmanur Jewellers Pala inauguration). പ്രശസ്ത സിനിമാതാരം സ്വാസിക ഉദ്ഘാടനം നിർവ്വഹിച്ചു. ഡയമണ്ട് ആഭരണങ്ങളുടെ ആദ്യവിൽപ്പന സോഷ്യൽ വർക്കറായ നിഷ ജോസ് നിർവ്വഹിച്ചു.
ചടങ്ങിൽ മായ രാഹുൽ (ആക്റ്റിംഗ് ചെയർപേഴ്‌സൺ), വി.സി. ജോസഫ് (ജനറൽ സെക്രട്ടറി, KVVES, പാലാ), ലിബി എബ്രഹാം (ഗോൾഡ് അസോസിയേഷൻ, പാലാ), മാത്യു തറപ്പേൽ (പാലാ അർബൻ ബാങ്ക് ബോർഡ് ഡയറക്ടർ), സിനിമാതാരം വി.കെ. ശ്രീരാമൻ (പി.ആർ.ഒ, ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്) എന്നിവർ ആശംസകൾ അറിയിച്ചു. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സാം സിബിൻ, സി.ഇ.ഒ സഞ്ജയ് ജോർജ്, സി.എഫ്.ഒ സ്വരാജ് എന്നിവർ പങ്കെടുത്തു. പാലായിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധനരായ രോഗികൾക്ക് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ധനസഹായ വിതരണവും ഇതോടൊപ്പം നടന്നു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് വൈവിധ്യമാർന്ന ഓഫറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനെത്തിയവരിൽ നിന്ന് നറുക്കെടുപ്പിലൂടെ 5 പേർക്ക് ഡയമണ്ട് റിംഗുകൾ സമ്മാനമായി നൽകി. ആഭരണങ്ങൾ വാങ്ങുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ബംപർ സമ്മാനമായി കിയ സെൽടോസ് കാർ ലഭിക്കും. എച്ച്.യു.ഐ.ഡി (HUID) മുദ്രയുള്ള 916 സ്വർണ്ണാഭരണങ്ങൾക്ക് പവന് 1000 രൂപ കിഴിവും, ഡയമണ്ട് ആഭരണങ്ങൾക്ക് 50% വരെ പണിക്കൂലിയിൽ ഇളവും നൽകുന്നുണ്ട്. 3 ലക്ഷം രൂപയുടെ ഡയമണ്ട് പർച്ചേസിനൊപ്പം സൗജന്യ ഗോൾഡ് കോയിൻ, പഴയ സ്വർണ്ണം മാറ്റിയെടുക്കാനുള്ള സൗകര്യം, അഡ്വാൻസ് ബുക്കിംഗ് ഓഫറുകൾ തുടങ്ങിയ അനവധി ആനുകൂല്യങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
Story Summary:
Bobi Chemmanur International Jewellers launched its new showroom near Pala KSRTC bus stand, inaugurated by actress Swasika with special offers including a Kia Seltos car bumper prize.




